Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരണത്തെ മുന്നില്‍ കണ്ട സംഭവം'; ജീവിതത്തിലെടുത്ത ധീരമായ തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തി ഗായത്രി സുരേഷ്

കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പ് നടി ഗായത്രി സുരേഷുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ വീഡിയോ ആയിരുന്നു അത്. വീഡിയോ വൈറലായതോടെ പരിഹാസങ്ങളും ട്രോളുകളും വിമര്‍ശനങ്ങളും ഗായത്രി നേരിടേണ്ടിവന്നു. പിന്നാലെ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിച്ച് ഗായത്രി പങ്കുവച്ച ലൈവ് വീഡിയോയും ട്രോളുകള്‍ക്ക് ഇരയായിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. യാത്രകള്‍ നടത്താന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്ന് ഗായത്രി പറയുന്നു. മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

2

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളാണ് ഏറ്റവും ഇഷ്ടമെന്ന് ഗായത്രി പറയുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്ന് ഗായത്രി പറഞ്ഞു. ഗോവ, ഹംപി, മണാലി, ലഡാക്ക് അങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് പോകണം. വര്‍ക്കലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോയിട്ടുണ്ടെന്നും ഗായത്രി സുരേഷ് പറഞ്ഞു.

3

ജീവിതത്തില്‍ നടത്തിയ യാത്രകള്‍ക്കിടെയില്‍ സംഭവിച്ച മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചും ഗായത്രി അഭിമുഖത്തില്‍ വെളിപ്പെടുത്തി. അമേരിക്കയില്‍ വച്ച് സ്‌കൈ ഡൈവിംഗ് നടത്തിയതായിരുന്നു അത്. തന്റെ ജീവിത്തില്‍ എടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു അതെന്ന് ഗായത്രി പറഞ്ഞു. ഒരു മാസത്തെ സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയപ്പോഴായിരുന്നു അത്. കുറേ സ്ഥലങ്ങള്‍ അവിടെ വച്ച് സന്ദര്‍ശിച്ചെന്ന് ഗായത്രി പറഞ്ഞു.

4

അന്ന് നടത്തിയ സ്‌കൈ ഡൈവിംഗ് മരണത്തെ മുന്നില്‍ കാണുന്ന സംഭവം എന്ന് പറയാം. ഡൈവിംഗ് നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളുമായി നമ്മള്‍ വിമാനത്തിലേക്ക് കയറും. പറന്നു മുകളിലെത്തി ഒരോരുത്തരായി താഴോട്ട് ചാടും. ഏകദേശം 11000 അടി ഉയരത്തിലായിരുന്നു അന്ന് ചാടിയത്. ആദ്യത്തെ 45 സെക്കന്റ് നമ്മള്‍ ആകശത്ത് തന്നെയാണ്. അതുകഴിഞ്ഞാണ് പാരച്യൂട്ട് തുറക്കുന്നത്. വല്ലാതാതൊരു ഫീലായിരുന്നു അന്നുണ്ടായതെന്ന് ഗായത്രി പറഞ്ഞു.

5

കൊറോണയെ തുടര്‍ന്ന് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ഗായത്രി വെളിപ്പെടുത്തി. രണ്ട് വര്‍ഷം കടന്നുപോയത് എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. പലതും പഠിക്കാനുള്ള കാലം കൂടിയാണ് കടന്നുപോയത്. അവനവനിലേക്ക് ഒതുങ്ങാന്‍ ഓരോ മനുഷ്യനും കിട്ടിയ അവസരമായിട്ടാണ് ഞാന്‍ അതിനെ കണക്കാക്കിയതെന്ന് ഗായത്രി പറഞ്ഞു. സിനിമയുടെയും ജോലിയുടെയും തിരക്കില്‍പ്പെട്ട് ഓടിക്കൊണ്ടിരുന്ന മനുഷ്യനെ പെട്ടെന്നൊരു ദിവസം വീട്ടില്‍ പിടിച്ചിരുത്തിയെന്ന് ഗായത്രി പറയുന്നു.

6

ലോക്ക് ഡൗണ്‍ കാലത്ത് പുതുതായി ചെയ്യാന്‍ ആരംഭിച്ച കാര്യങ്ങളെ കുറിച്ചും ഗായത്രി പറഞ്ഞു. വര്‍ക്കൗട്ട് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. സൂര്യ നമസ്‌കാരം, ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്കൗട്ട്, യോഗ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പുതുതായി ചെയ്യാന്‍ ആരംഭിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് അധികം യാത്രകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് ഗായത്രി പറഞ്ഞു.

7

പുതിയ സിനിമയുടെ വിശേഷങ്ങളും ഗായത്രി പങ്കുവച്ചു. അഭിരാമി എന്ന ചിത്രമാണ് ഗായത്രിയുടെ പുറത്തിറങ്ങാനുള്ളത്. അതിന്റെ ചിത്രീകരണം ദുബായിലായിരുന്നു. അതിന് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദുബായില്‍ പോയത്. അതൊഴിച്ചാല്‍ പിന്നീട് യാത്രകള്‍ ഒന്നും നടന്നില്ല. ദുബായ് യാത്ര മാസ്‌കും, സാനിറ്റൈസറും ടെസ്റ്റുമൊക്കെ നടത്തിയുള്ള യാത്രയായിരുന്നെന്നും ഗായത്രി പറഞ്ഞു.

8

കൊറോണ കേസുകള്‍ കുറഞ്ഞ സമയത്ത് വര്‍ക്കല, കൊടൈക്കൈനാല്‍ എന്നിവിടങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയിരുന്നു. മികച്ച അനുഭവമായിരുന്നു ആ യാത്രയിലുണ്ടായത്. ഒറ്റയ്ക്കുള്ളതും വീട്ടുകാരോടൊപ്പമുള്ളതുമായ യാത്രകള്‍ എനിക്ക് വളരെയധിക് ംഇഷ്ടമാണെന്ന് ഗായത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+