വിജയ്ക്ക് പിന്നാലെ തൃഷയുടെ വീട്ടിലും ബോംബ് ഭീഷണി; ഇരയായി മറ്റ് പ്രമുഖരും, അന്വേഷണം പുരോഗമിക്കുന്നു
ചെന്നൈ: പ്രമുഖ നടി തൃഷ കൃഷ്‌ണന്റെ ചെന്നൈയിലെ വസതിയിൽ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി, സ്‌നിഫർ നായ്ക്കളെ ഉപയോഗിച്ച് സമഗ്രമായ തിരച്ചിൽ നടത്തിയെന്നാണ് വിവരം. കഴിഞ്ഞ മണിക്കൂറുകളിൽ തമിഴ്‌നാട്ടിലെ മറ്റ് പ്രധാന സ്ഥലങ്ങളിൽ ഉണ്ടായ സമാനമായ ഭീഷണികളുടെ തുടർച്ചയായാണ് ഈ സംഭവമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ വീട്ടിലും ബിജെപി ഓഫീസിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. തേനാമ്പേട്ടയിലുള്ള തൃഷയുടെ വീടിന് പുറമേ, ചെന്നൈയിലെ ആൾവാർപേട്ടിലുള്ള സ്‌റ്റാലിന്റെ വസതി, ടി നഗറിലുള്ള ബിജെപി ആസ്ഥാനം എന്നിവിടങ്ങളിലാണ് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് വിദഗ്‌ധർ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗവർണറുടെ വസതിയിലേക്കും നടൻ എസ്‌വി ശേഖറിന്റെ വീട്ടിലേക്കും സമാനമായ ഭീഷണികൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭീഷണിയുടെ ഉറവിടമോ കാരണങ്ങളോ ഇതുവരെ വ്യക്തമല്ല.
അടുത്തിടെയായി രാഷ്ട്രീയ പ്രമുഖരുടെയും താരങ്ങളുടെയും വീടുകളിലേക്കും ഓഫീസുകളിലേക്കും ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത് പതിവാകുകയാണ്. ഈ ഇമെയിലുകൾ കണ്ടെത്താൻ സാധിക്കാത്ത വിധത്തിലാണ് അയച്ചിരിക്കുന്നതെന്ന് സൈബർ ക്രൈം പോലീസ് പറയുന്നു. എങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്.
നേരത്തെ, നടനും തമിഴ് വെട്രി കഴകം (ടിവികെ) നേതാവുമായ വിജയുടെ നീലാങ്കരയിലുള്ള വീട്ടിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. കരൂർ ജില്ലയിൽ വിജയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് ശേഷമാണ് ഈ ഭീഷണി ഉയർന്നത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല.
ചെന്നൈയിലെ മന്തവേലിയിലുള്ള ബിജെപി നേതാവും നടനുമായ എസ്‌വി ശേഖറിന്റെ വീട്ടിലും ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്‌തിരുന്നു. കഴിഞ്ഞ ആഴ്‌ചയുണ്ടായ സമാനമായ ഭീഷണിയുടെ തുടർച്ചയായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഈ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ചെന്നൈയിൽ കുറഞ്ഞത് 35 ബോംബ് ഭീഷണി ഇമെയിലുകളെങ്കിലും ലഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 'എല്ലാ പരിശോധനകളിലും ഇവ വ്യാജ ഭീഷണികളാണെന്ന് സ്ഥിരീകരിച്ചു. ഇമെയിലുകളുടെ ഉറവിടം കണ്ടെത്തുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമുള്ള അന്വേഷണം സൈബർ ക്രൈം വിഭാഗം ഏറ്റെടുത്തിട്ടുണ്ട്' മുതിർന്ന ഉദ്ദ്യോഗസ്ഥൻ വ്യക്തമാക്കി.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ഭീഷണികൾ എല്ലാം വന്നിരിക്കുന്നത് വിജയ് നയിച്ച കരൂർ റാലിയിലെ ദുരന്തനത്തിന് പിന്നാലെയാണ് എന്നതാണ്. സെപ്റ്റംബർ 27ന് കരൂരിൽ വിജയ് പങ്കെടുത്ത പൊതുപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ബോംബ് ഭീഷണി വ്യാപകമായി ഉയർന്നുവരുന്നത്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications