അഗ്നി 5 മിസൈല്‍ പരീക്ഷണം: ഇന്ത്യക്ക് അപൂര്‍വ നേട്ടം, ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകര്‍ക്കും
ന്യൂഡല്‍ഹി: അഗ്നി 5 മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷന്‍ ദിവ്യാസ്ത്രയില്‍ അഭിമാനമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യ വന്‍ രാജ്യങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിലാണ് ഇതോടെ ഇടംപിടിച്ചത്.
ഒന്നിലേറെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അഗ്നി 5. എംഐആര്‍വി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മിസൈലാണ് ഇന്ത്യ ലോഞ്ച് ചെയ്തത്. അഗ്നി 5 പരീക്ഷണം വിജയിച്ചതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്കാണ് ഇന്ത്യയെത്തിയത്.

ആണവായുധ പ്രഹര ശേഷിയുള്ളതാണ് ഇവ. ഈ മിസൈലില്‍ തന്നെ ആണവായുധങ്ങള്‍ ഉള്‍പ്പെടെ ഒന്നലിധികം ആയുധങ്ങളെ വഹിക്കാനുള്ള ശേഷിയും ഓരോന്നിനും വ്യത്യസ്ത ലക്ഷ്യങ്ങളെ തകര്‍ക്കാനുള്ള കഴിവുമുണ്ടെന്നതാണ് അഗ്നി 5 മിസൈലിനുള്ള സവിശേഷത. ഒരു എംഐആര്‍വി മിസൈലില്‍ ആയുധങ്ങള്‍ മിസൈലിന്റെ ബസ് അഥവാ പോസ്റ്റ് ബൂസ്റ്റ് വെഹിക്കിളായിരിക്കും അടങ്ങിയിരിക്കുകയാണ്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയാല്‍ ഇത് ആയുധങ്ങളെ അവയുടെ സ്വതന്ത്രമായ ലക്ഷ്യത്തിലേക്ക് തുറന്നുവിടുകയാണ് ചെയ്യുക. ഒരു മിസൈലുകൊണ്ട് ഒന്നിലധികം ലക്ഷ്യങ്ങളെ നശിപ്പിക്കാനാവുമാവും എന്നതാണ് എംഐആര്‍വി മിസൈലുകളും പ്രത്യേകത. സ്‌ഫോടന ശേഷിയും മിസൈലുകളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാനും ഈ സാങ്കേതിക വിദ്യക്ക് സാധിക്കും.
ഇന്ത്യയുടെ ആണവായുധ മേഖലയ്ക്കാണ് ഇവ ഏറ്റവും മുതല്‍ക്കൂട്ടാവുക. പ്രത്യേക കിഴക്കന്‍ മേഖലയില്‍ വലിയ വെല്ലുവിളി ചൈനയില്‍ നിന്നടക്കം ഇന്ത്യന്‍ നേരിടുന്നുണ്ട്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഈ ലോഞ്ച് ഇന്ത്യയെ സഹായിക്കും. അഗ്നി മൂന്ന് ആയിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും ദീര്‍ഘദൂര മിസൈല്‍. 3500 കിലോമീറ്ററായിരുന്നു ഇതിന്റെ റേഞ്ച്.
എന്നാല്‍ ഈ മിസൈല്‍ തന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട കിഴക്കന്‍-വടക്കുകിഴക്കന്‍ മേഖലകളിലെ ഭീഷണികളെ നേരിടാന്‍ മാത്രം കരുത്തുള്ളതല്ല എന്ന തിരിച്ചറിവിലാണ് പുതിയതിലേക്ക് അപ്‌ഡേറ്റായിരിക്കുന്നത്. അതേസമയം അഗ്നി അഞ്ചിന്റെ പരിധിയില്‍ ഏഷ്യ മൊത്തം വരും. യൂറോപ്പിന്റെ ചില മേഖലകളും മിസൈല്‍ പരിധിയില്‍ വരും.
അതേസമയം എംഐആര്‍വി സാങ്കേതികവിദ്യക്ക് ധാരാളം വെല്ലുവിളികളുണ്ട്. ആയുധങ്ങളുടെ മിനിയേച്ചറൈസേഷന്‍, നൂതന ഗൈഡന്‍സ് സംവിധാനങ്ങളുടെ വികസനം, റീ എന്‍ട്രി വാഹനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കല്‍ എന്നിവയാണ് ഈ വെല്ലുവിളികള്‍. ഈ സാങ്കേതികവിദ്യയുടെ വികസനവും വിന്യാസവും ദേശീയ സുരക്ഷയില്‍ സ്വാധീനം ചെലുത്തുന്ന തന്ത്രപ്രധാനമായ ഒന്നായതിനാല്‍ വിവരങ്ങള്‍ പൂര്‍ണ രഹസ്യമായി സംരക്ഷിക്കപ്പെടേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.












Click it and Unblock the Notifications