അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; ബീഹാറില്‍ പ്രതിഷേധം ആളിക്കത്തുന്നു, പൊലീസ് ജീപ്പ് കത്തിച്ചു
പാറ്റ്‌ന: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട സൈനിക പദ്ധതിക്കെതിരായ പ്രതിഷേധം ബീഹാറില്‍ ശക്തമായി തുടരുന്നു. ബീഹാറിലെ ബക്‌സറില്‍ പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് കത്തിച്ചു. പൊലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായി. അഗ്നിവീര്‍മാര്‍ക്കായി വിവിധ സൈനിക വിഭാഗങ്ങള്‍ സംവരണം അടക്കം പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധത്തിന് അയവില്ല. ഇതിനിടെ, രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ അഗ്‌നിപഥ് പദ്ധതി സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഞായറാഴ്ച ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി.
പട്ടാളക്കാരാകാനും രാജ്യത്തെ സേവിക്കാനും ആഗ്രഹിക്കുന്ന രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ കടുത്ത നീരസമുണ്ടെന്ന് .തേജസ്വി യാദവ് പറഞ്ഞു. യുവാക്കളുടെ ആത്മാവ് മരിച്ചാല്‍ രാജ്യത്തിന്റെ ആത്മാവും മരിക്കും. യുവാക്കള്‍ വര്‍ഷങ്ങളായി റിക്രൂട്ട്‌മെന്റിനായി തയ്യാറെടുക്കുന്നു. യുവാക്കളുടെ സംശയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ദൂരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ഇന്ന് ജൂണ്‍ 19 രാവിലെ 10 മണി മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സത്യാഗ്രഹം നടത്തും. സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിരോധ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദിഗ്വിജയ് സിംഗ്, കെസി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേഷ്, അജയ് മാക്കന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എത്തും.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബീഹാറിലെ രണ്ട് സൈനിക പരിശീലന പരീക്ഷ കേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു. മുസോഡിയിലെ റെയില്‍വെ സ്‌റ്റേഷന്‍ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും പ്രചരിപ്പിച്ച വീഡിയോകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ബീഹാറില്‍ 718 പേര്‍ അറസ്റ്റിലായി.
അതേസമയം, അഗ്നിപഥ് അവലോകന യോഗം രാജ്നാഥ് സിംഗിന്റെ വസതിയില്‍ സമാപിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഗ്‌നിപഥ് പദ്ധതിക്കെതിരായ വന്‍ രോഷത്തിന്റെ പശ്ചാത്തലത്തില്‍, ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അഗ്‌നിവീരന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിലെ ജോലി ഒഴിവുകളില്‍ 10 ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗം. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സൈന്യത്തിന്റെ തീരുമാനം.
അതേസമയം, റിക്രൂട്ട്‌മെന്റിന്റെ തയ്യാറെടുപ്പുകള്‍ കര, നാവിക, വ്യോമ സേനകള്‍ ആരംഭിച്ചിട്ടുണ്ട്. വ്യോമസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് 24ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാര്‍ഗരേഖ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ക്യാംപസ് ഇന്റര്‍വ്യൂകള്‍ നടത്താനാണ് തീരുമാനം.












Click it and Unblock the Notifications