അഗ്നിപഥക് പ്രവേശനം വേണോ? അപേക്ഷകര്‍ ഈ പ്രതിജ്ഞയെടുക്കേണ്ടി വരും!!
ദില്ലി: അഗ്നിപഥ് സ്‌കീമിനെതിരെ വലിയ പ്രതിഷേധം രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിഷേധം പുതിയ റിക്രൂട്ട്‌മെന്റിന് വെല്ലുവിളിയായേക്കും. പുതിയ സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമിനായി അപേക്ഷിക്കുന്നവര്‍ അക്രമസ്വഭാവമുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. ഇത്തരം സംഭവങ്ങളിലോ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പ് നല്‍കി. ഇത് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഗ്നിപഥുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടിരുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ അഗ്നിവീറുകളും താനൊരു അക്രമപ്രവര്‍ത്തനത്തിന്റെയും ഭാഗമായിട്ടില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് മിലിട്ടറി അഫയേഴ്‌സ് അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു.

അതേസമയം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും മുമ്പ് പോലീസ് വെരിഫിക്കേഷന്‍ ഉറപ്പായും ഉണ്ടാവും. അതില്‍ ക്ലീന്‍ ആയാല്‍ മാത്രമേ തിരഞ്ഞെടുക്കു. അച്ചടക്കം എന്നത് സൈന്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിക്കെതിരെ കേസുണ്ടെങ്കില്‍ അവര്‍ സൈന്യത്തിന്റെ ഭാഗമാവില്ല. അഗ്നിവീര്‍ സ്ഥാനത്തേക്ക് അവരെ പരിഗണിക്കാനും പറ്റില്ലെന്ന് അനില്‍ പുരി പറഞ്ഞു. അതേസമയം അഗ്നിപഥ് പദ്ധതിയുടെ പേരില്‍ ഇത്ര വലിയ പ്രതിഷേധവും അക്രമങ്ങളും പ്രതീക്ഷിച്ചില്ലെന്ന് അനില്‍ പുരി പറഞ്ഞു. സൈന്യത്തില്‍ ഒരിക്കലും അച്ചടക്ക മില്ലായ്മയ്ക്ക് സ്ഥാനമില്ല. അക്കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പുരി വ്യക്തമാക്കി.
അതേസമയം അക്രമം കൊണ്ട് പേടിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. അഗ്നിപഥ് സ്‌കീമിലൂടെ മാത്രമേ പദ്ധതി നടക്കൂ എന്ന് പ്രതിരോധ മന്ത്രാലയം പരഞ്ഞു. എന്ത് വന്നാലും പിന്‍വലിക്കില്ലെന്നും അവര്‍ പറഞ്ഞു. സിയാച്ചിനിലും മറ്റ് മേഖലകളിലും അവര്‍ക്കും മറ്റുള്ളവരെ പോലെ തന്നെ തുല്യ പരിഗണന ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പയുന്നു. ഇവിടെയുള്ള സൈനികരെ പോലെ വീരമൃത്യു വരിച്ചാല്‍ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. സര്‍വീസിന്റെ കാര്യത്തില്‍ ഒരു വിവേചനവും ഉണ്ടാവില്ലെന്നും അരുണ്‍ പുരി വ്യക്തമാക്കി.












Click it and Unblock the Notifications