റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കി, കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഫുഡ് അതോറിറ്റി!!
ദില്ലി: ഹലാല്‍ സ്റ്റിക്കര്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ കടുത്ത പ്രചാരണം നടത്തുന്നതിനിടെ റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കി. ഫുഡ് പ്രൊഡക്ടറ്റ് എക്സ്പോര്‍ട്ട് ഡെവലെപ്മെന്റ് അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാസം മതത്തിന്റെ പേരിലുള്ള തരംതിരിവ് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേരളത്തില്‍ ഹിന്ദു ഐക്യവേദി അടക്കമുള്ളവര്‍ ആരോപിച്ചു. എപിഇഡിഎ റെഡ് മീറ്റ് മാനുവലില്‍ നിന്നാണ് ഹലാല്‍ എന്ന വാക്ക് നീക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എപിഇഡിഎ പറയുന്നു. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും ഹലാല്‍ സര്ട്ടിഫിക്കേഷന് ആവശ്യമാണ്. അത് ആ രാജ്യം നിര്‍ദേശിക്കുന്നത് പ്രകാരമാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരോ ഏതെങ്കിലും ഏജന്‍സികളോ അത് ആവശ്യപ്പെടില്ല. അവര്ക്കിതില് ഒരു റോളുമില്ലെന്ന് എപിഇഡിഎ വ്യക്തമാക്കി. ഇസ്ലാമിക രാജ്യങ്ങളിലെ ആവശ്യങ്ങള്‍ക്കായിട്ടാണ് ഹലാല്‍ രീതി ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് മാത്രമേ ഈ രീതിയില്‍ ഇനി മാംസങ്ങള്‍ ലഭ്യമാകൂ.
ഇസ്ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്ലീങ്ങള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കിയിട്ടുണ്ട്. ഇസ്ലാമിക സമിതിയുടെ പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും മൃഗങ്ങളുടെ അറവ് നടത്തുകയെന്ന നിയമത്തിലെ പരാമര്‍ശവും ഒഴിവാക്കിയിട്ടുണ്ട്. പുതിയ മാനുവല്‍ പ്രകാരം ഹലാല്‍ എന്ന വാക്ക് നിര്‍ബന്ധമില്ല. മുമ്പ് കയറ്റുമതി ചെയ്യുന്ന എല്ലാം മാംസത്തിനും ഹലാല്‍ മാംസം എന്ന ലേബല്‍ ആവശ്യമായിരുന്നു.
ഇസ്ലാമിക രാജ്യങ്ങള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള മാംസം മാത്രമേ അനുവദിക്കൂ. ഇന്ത്യയാണ് ഇത്തരം രാജ്യങ്ങളിലേക്ക് ബീഫ് കൂടുതലായി കയറ്റി അയക്കുന്നത്. പോത്തിറച്ചിയും ധാരാളമായി കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വമ്പന്‍ നേട്ടമാണ് ഇത്തരം മാംസം കയറ്റി അയക്കുന്നതിലൂടെ ഇന്ത്യക്ക് ലഭിച്ചത്. 22000 കോടിയില്‍ അധികം രൂപയുടെ മൂല്യമുള്ള പോത്തിറച്ചിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്. ഹിന്ദുത്വ സംഘടനകള്‍ ഇത് നല്ല തീരുമാനമാണെന്നാണ് പറഞ്ഞത്. ഹലാല്‍ മാംസം സിഖുക്കാര്‍ക്ക് ഹറാമാണെന്നും ഹരീന്ദര്‍ സിക്ക എന്ന ക്യാമ്പയിനര്‍ പറഞ്ഞു. വിമാനങ്ങളില്‍ ഹലാല്‍ മാംസം റദ്ദാക്കാനും സിഖ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Recommended Video
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications