കേന്ദ്ര മന്ത്രിയുടെ അവാര്‍ഡ് വേണ്ട, കര്‍ഷകരെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച് ശാസ്ത്രജ്ഞന്!!
ദില്ലി: കര്‍ഷക സമരത്തിന്റെ ചൂടറിഞ്ഞ് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. മുതിര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞന് വരീന്ദര്‍പാല്‍ സിംഗ് മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. കര്‍ഷക സമരത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ലുധിയാനയിലുള്ള പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് ഡോ വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കാനാണ് വരീന്ദര്‍പാല്‍ എത്തിയത്. എന്നാല്‍ മന്ത്രി നല്കുന്ന അവാര്‍ഡ് വേണ്ടെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

പ്ലാന്റ് ന്യൂട്രിഷന്‍ മേഖലയിലെ സംഭാവനയ്ക്കാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാനിരുന്നത്. വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിച്ച ഉടനെ അദ്ദേഹം സ്റ്റേജിലെത്തി. എന്നാല്‍ ഡയസില്‍ നാടകീയ സംഭവങ്ങളാണ് പിന്നീട് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കത്തിന്റെ കോപ്പികളാണ് അദ്ദേഹം നല്കിയദത്. ഈ സമയം മന്ത്രിയും ഫെര്‍ട്ടിലൈസേഷന്‍ അസിസോസിയേഷന്‍ ഡയറക്ടര്‍ ഡോ സതീഷ് ചന്ദറും സ്റ്റേജിലുണ്ടായിരുന്നു. ഇതിന് ശേഷം കിടിലനൊരു പ്രസംഗവും അദ്ദേഹം നടത്തി. ഈ പുരസ്കാരം വാങ്ങാന്‍ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ലെന്ന് വരീന്ദര്‍ തുറന്ന് പറഞ്ഞു.
നമ്മുടെ കര്‍ഷകര്‍ ഇന്ന് തെരുവില്‍ സമരത്തിലാണ്. അപ്പോഴെങ്ങനെ ഈ അവാര്‍ഡ് എനിക്ക് വാങ്ങാന്‍ സാധിക്കുമെന്ന് വരീന്ദര്‍ ചോദിച്ചു. പിന്നാലെ തന്നെ മുദ്രാവാക്യം വിളിയും ഉയര്‍ന്നു. ഞങ്ങള്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു. പിന്നീട് സാവധാനം തന്റെ ഇരിപ്പിടത്തിലേക്ക് അദ്ദേഹം നടന്നുപോയി ഇരുന്നു. ്ദ്ദേഹത്തോട് സംഘാടകര്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനായി ഡയസിലേക്ക് വരാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചെങ്കിലും വരീന്ദര്‍ കൂട്ടാക്കിയിട്ടില്ല. കാര്‍ഷിക ഇടത്തിലെ വിളകളില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയിലാണ് വരീന്ദര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയിലെ എല്ലാ കര്‍ഷകരുടെയും ഉല്‍പ്പാദന ചെലവ് കുറയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണം. എന്റെ തൊഴില്‍ കര്‍ഷകര്‍ക്കും ഈ രാജ്യത്തിനുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ്. അങ്ങനെയുള്ളപ്പോള്‍ ഈ പുരസ്കാരം വാങ്ങുക വലിയ അപരാധമാണ്. എന്റെ ആവശ്യം മന്ത്രിയെ അറിയിക്കുകയാണ് ചെയ്തത്. ഈ പുരസ്കാരം വാങ്ങാത്തതില്‍ ക്ഷമാപണം അറിയിക്കുന്നുവെന്നും വരീന്ദര്‍ പറഞ്ഞു. അതേസമയം ഇന്ത്യയെ മികച്ച രാജ്യമാക്കി മാറ്റാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. വേദിയിലിരുന്ന മന്ത്രിയും മറ്റുള്ളവരും വരീന്ദറിന്റെ പ്രസംഗത്തില്‍ അമ്പരപ്പോടെ ഇരിക്കുന്നുണ്ടായിരുന്നു. മോദിക്കെഴുതിയ കത്തില്‍ ഞങ്ങള്‍ രാഷ്ട്രീയക്കാരോ തീവ്രവാദികളോ അല്ലെന്ന് വരീന്ദര്‍ പറഞ്ഞു.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications