വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി എംപിയുമായി അജിത് പവാറിന്റെ കൂടിക്കാഴ്ച ,വിശദീകരണം
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപി നേതാവ് അജിത് പവാറുമായി ബിജെപി നേതാവിന്റെ കൂടിക്കാഴ്ച. ബിജെപി എംപി നന്ദത് പ്രതാപ് റാവു ചിക്കലിര് ആണ് അജിത് പവാറിനെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇത് ഒരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്ന് അജിത് പവാര്‍ പ്രതികരിച്ചു.

'വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ളവരാണെങ്കിലും ഞങ്ങളെല്ലാവരും പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ഒരു ചര്‍ച്ചയും കൂടിക്കാഴ്ചയില്‍ ഉണ്ടായിട്ടില്ല. സഞ്ജയ് റൗത്ത് പറഞ്ഞത് പോലെ ത്രികക്ഷി സര്‍ക്കാര്‍ സഭയില്‍ ഇന്ന് വിശ്വാസം തെളിയിക്കും, അജിത് പവാര്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. എന്‍സിപി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ ഇന്നലെ പ്രോടേം സ്പീക്കറായി നിയമിച്ചിരുന്നു. 170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേന അവകാശപ്പെടുന്നത്. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയിലെ വിവിധ ഹോട്ടലുകളില്‍ തുടരുകയാണ്.
അജിത് പവാറിന്റേയും എന്‍സിപിയിലെ ചില എംഎല്‍എമാരുടേയും പിന്തുണയുടെയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ ഏറിയത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. തനിക്ക് എന്‍സിപിയിലെ മുഴുവന്‍ എംഎല്‍എമാരുടേയും പിന്തുണ ഉണ്ടെന്നായിരുന്നു അജിത് പവാര്‍ അവകാശപ്പെട്ടത്.
എന്നാല്‍ ബിജെപി പക്ഷത്തേക്ക് പോയ എന്‍സിപിയിലെ എംഎല്‍എമാരെ മുഴുവന്‍ ശരദ് പവാര്‍ എന്‍സിപിയിലേക്ക് തിരികെ എത്തിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിനൊടുവില്‍ രാജിവെച്ച് അജിത് പവാര്‍ എന്‍സിപിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്.
പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം
ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യത 6 സീറ്റില്‍; ബിജെപിയെ ആശങ്കയിലാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ്












Click it and Unblock the Notifications