• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം

  • By Desk

കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നമങ്ങളുടെ ഭാഗമായി സിനിമാ മേഖലയിലെ ലഹരി ഉപയോഗം വീണ്ടും സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മലയാളത്തിലെ പല പുതുമുഖ നടന്‍മാരും ലഹരിക്ക് അടിമയാണെന്നും സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തല്‍.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വരികയും ചില കേസുകളില്‍ പോലീസ് നടപടിയുണ്ടാകുകയും ചെയ്തിട്ടുണ്ട്. അത്തരം ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ..

തിരക്കഥാകൃത്ത്

തിരക്കഥാകൃത്ത്

മരടിലെ ഫ്ലാറ്റില്‍ നഗ്നയായി എത്തി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികുന്നത് 2014 ഫെബ്രുവരി 28 നാണ്. ഇയാളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിക്ക് മൂന്നര വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്.

ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ

2015 ജനുവരി 30 ന് ആയിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയത്. തനിക്കെതിരായ കേസിന് പിന്നില്‍ ചില ഗൂഢാലോചനകള്‍ നടന്നുവെന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍.

അശ്വതി ബാബു

അശ്വതി ബാബു

2018 ഡിസംബറിലാണ് നടി അശ്വതി ബാബുവിനെ ലഹരി വസ്തുവായ എംഡിഎംഎയുമായി കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് റെയിഡ്. വീട്ടില്‍ ലഹരിപ്പാര്‍ട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവര്‍ സമ്മതിച്ചു.

മിഥുന്‍

മിഥുന്‍

ഷൂട്ടിങ് സെറ്റിൽ കഞ്ചാവ് ഉപയോഗിച്ച യുവനടൻ മിഥുന്‍ അറസ്റ്റിലാവുന്ന് ഈ വര്‍ഷം മെയ് മാസമാണ്. ക്യാമറാമാനായ ബെംഗളുരു സ്വദേശി വിശാൽ ശര്‍മ്മയും കേസില്‍ അറസ്റ്റിലായി. അഭിനയത്തിന്‍റെ ക്ഷീണം തീര്‍ക്കാൻ പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഇരുവരും സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹാഷിഷ് ഓയിലുമായി

ഹാഷിഷ് ഓയിലുമായി

എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയില്‍ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. സിനിമാ മേഖലയിലെ ചില നടന്‍മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നാണ് അവര്‍ നല്‍കിയ വിവരം. ആന്ധ്രയില്‍ നിന്ന് വിമാനത്തിലാണ് ഈ സംഘം ഹാഷിഷ് കേരളത്തില്‍ എത്തിച്ചിരുന്നത്.

നഗ്നമായ നിലയില്‍

നഗ്നമായ നിലയില്‍

ഈ അടുത്ത് പുറത്തിറങ്ങിയ ഒരു സിനിമയിലെ യുവനടിയെ ഫ്ലാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്നമായ നിലയിലാണ് പോലീസ് കണ്ടെത്തിയതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. എക്സ്റ്റസി ഗുളികകള്‍ അവര്‍ക്ക് എത്തിച്ച് കൊടുത്തത് കോഴിക്കോട് സ്വദേശിയാണെന്നും പിന്നീട് കണ്ടെത്തി.

ഷാഡോ പോലീസിനെതിരേയും

ഷാഡോ പോലീസിനെതിരേയും

ലൊക്കേഷനുകളിലെ ലഹരി ഉപയോഗം കണ്ടെത്താന്‍ ശ്രമിച്ച ഷാഡോ പോലീസ് സംഘത്തിനെതിരേയും സിനിമാ മേഖലയില്‍ നിന്ന് സംഘടിതമായ നീക്കം ഉണ്ടായിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കൊച്ചി സിറ്റ് ഷാഡോ പോലീസിന്‍റെ അന്വേഷണം ഒരിക്കല്‍ ഏറണാകുളത്തെ പ്രശസ്തമായ റെസ്റ്റോറന്‍റലാണ് ചെന്നു നിന്നത്.

സഹായ വാഗ്ദാനം

ബ്രൗണ്‍ ഷുഗറും കഞ്ചാവും അടക്കുമുള്ള ലഹരി വസ്തുക്കള്‍ സിനിമാ ലൊക്കേഷുനകളിലേക്ക് എത്തിച്ചിരുന്നത് ഇവിടെ നിന്നാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിര്‍മാതാവ് ഷാഡോ പോലീസിനെ സമീപിക്കുന്നത് ഇതിനിടയിലാണ്.

ലക്ഷ്യം

ലക്ഷ്യം

പനമ്പിള്ളിനഗറില്‍ നടിയുടെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ ഉള്‍പ്പടെ സുപ്രധാനമായ വിവരങ്ങള്‍ കൈമാറിയതോചടെ ഇയാള്‍ ഷാഡോ പോലീസിന്‍റെ വിശ്വാസതനായി മാറി. എന്നാല്‍ പിന്നീട് പോലീസുമായി നടത്തിയ ശബ്ദ സന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മ്മാതാവ് തന്നെ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തി. ഷാഡോ പോലീസ് സംഘത്തെ തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

അന്വേഷിക്കുമെന്ന് മന്ത്രി

അന്വേഷിക്കുമെന്ന് മന്ത്രി

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എകെ ബാലന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തള്ളിക്കളായന്‍ സാധിക്കില്ല

തള്ളിക്കളായന്‍ സാധിക്കില്ല

മയക്ക് മരുന്നിന്‍റേയും കഞ്ചാവിന്‍റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളായന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രായോഗികമല്ല

പ്രായോഗികമല്ല

അതേസമയം, സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തുക എന്നുള്ള അപ്രായോഗികമായ കാര്യമാണെന്നായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യത 6 സീറ്റില്‍ മാത്രം; ബിജെപിയെ ആശങ്കയിലാക്കി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

കുന്തം വിഴുങ്ങി നിൽക്കുന്നത് ആരെപ്പേടിച്ച്? എസ്എഫ്ഐയെ വലിച്ച് കീറി ഭിത്തിയിലൊട്ടിച്ച് വിടി ബൽറാം!

English summary
Drug use is widespread in malayalam movie sets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X