Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം; അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ എഐ-717 വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. പ്രസ്‌തുത അന്വേഷണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും മന്ത്രാലയം ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.

'വളരെ വേഗം... എഎഐബി അതിനായി പ്രവർത്തിക്കുന്നു... അത് എഎഐബിയുടെ ഉത്തരവാദിത്തമാണ്, അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക' രാംമോഹൻ നായിഡു ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ എഎഐബിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കഴിയും.

rammohannaidu

'ജൂൺ 12 ലെ അഹമ്മദാബാദ് വിമാന ദുരന്തത്തെക്കുറിച്ചുള്ള പ്രാരംഭ റിപ്പോർട്ട് അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പരസ്യമാക്കും; ഇതുവരെ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല' എന്നായിരുന്നു കഴിഞ്ഞ ദിവസം എഎഐബി പാർലമെന്ററി പാനലിനെ അറിയിച്ചത്. പ്രാഥമിക റിപ്പോർട്ടിന് ഇതുവരെയും അന്തിമ രൂപം നൽകുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ് അധികകൃതർ അറിയിച്ചിരിക്കുന്നത്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും വോയ്‌സ് റെക്കോർഡറും കേടുകൂടാതെയിട്ടുണ്ടെന്നും ഡാറ്റ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ അന്വേഷണം നടത്താൻ വിമാന നിർമ്മാതാക്കളായ ബോയിംഗിന്റെയും മറ്റ് വിദേശ കമ്പനികളുടെയും സഹായം തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

നേരത്തെ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് എഎഐബി അന്വേഷണം ആരംഭിക്കുകയും ഡയറക്‌ടർ ജനറൽ ജിവിജി യുഗന്ധറിന്റെ നേതൃത്വത്തിൽ ഒരു മൾട്ടി-ഡിസിപ്ലിനറി ടീം രൂപീകരിക്കുകയും ചെയ്‌തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇത്രയും വലിയൊരു ദുരന്തം ആയതിനാൽ തന്നെ ഈ അന്വേഷണ റിപ്പോർട്ട് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്.

നേരത്തെ സുരക്ഷാ വീഴ്‌ചകളെ തുടർന്ന് ജൂൺ 21ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയോട് മൂന്ന് ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശിച്ചിരുന്നു. ക്രൂ ഷെഡ്യൂളിംഗ്, റോസ്‌റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ റോളുകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അവരെ നീക്കം ചെയ്യാൻ ഡിജിസിഎ എയർ ഇന്ത്യയോട് നിർദ്ദേശിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് നാടിനെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുപൊങ്ങിയ എയർഇന്ത്യ വിമാനം തൊട്ടടുത്ത് തന്നെ തകർന്നുവീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രിംലൈനർ വിമാനമാണ് അപകടത്തിൽപെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരുമായി മൊത്തം 242 പേർ ഉണ്ടായിരുന്നു, അതിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടു.

കൂടാതെ വിമാനം ചെന്ന് പതിച്ചത് അടുത്തുള്ള മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്ക് ആയിരുന്നു. ഇതിൽ അഞ്ച് വിദ്യാർത്ഥികൾ മരിക്കുകയും, 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ഒരു മലയാളി യുവതിയും കൊല്ലപ്പെട്ടിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+