പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഭീതി: ചാനൽ ചർച്ച ബഹിഷ്കരിച്ച് എഐഎഡിഎംകെ
ചെന്നൈ: വാർത്താ ചാനലുകൾ സംഘടിപ്പിക്കുന്ന ടെലിവിഷൻ സംവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കവുമായി അണ്ണാ ഡിഎംകെ. പാർട്ടിയെ പ്രതിനിധീകരിച്ച് തങ്ങളുടെ പാർട്ടി പ്രതിനിധികളും വക്താക്കളും ഇനി ചാനലുകൾ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു. അതേ സമയം എഐഎഡിഎംകെ പ്രതിനിധികളെന്ന് ചർച്ചകളെന്ന് അവകാശപ്പെടുന്നവരെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നുവെന്നും പാർട്ടി നേതാക്കളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് ഈ നടപടി. അതുകൊണ്ട് ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങളിൽ പങ്കെടുക്കുന്നതിനായി അണ്ണാ ഡിഎംകെ അംഗങ്ങളെ ക്ഷണിക്കുന്നത് ചാനലുകൾ അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്നതിന് പകരം അണ്ണാ ഡിഎംകെയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന ചർച്ചകളാണ് സംസ്ഥാനത്തെ മാധ്യമങ്ങൾ നടത്തുന്നതെന്നും ഇതിൽ പാർട്ടിയെ മോശമായാണ് അവതരിപ്പിക്കുന്നതെന്നും അണ്ണാ ഡിഎംഎകെ നേതാക്കളായ എടപ്പാടി കെ പളനിസ്വാമി, പനീർസെൽവം എന്നിവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംയുക്ത പ്രസ്താവനയും പാർട്ടി പുറത്തിറക്കിയിട്ടുണ്ട്.

മുൻ എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ തിരിച്ചുവരവിനെക്കുറിച്ചും പാർട്ടിയിലെ രാഷ്ട്രീയത്തെക്കുറിച്ചും തമിഴ് വാർത്താ ചാനലുകൾ സംവാദങ്ങൾ നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2021ൽ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ നഷ്ടത്തെക്കുറിച്ചുള്ള ചർച്ചകളും പാർട്ടി ഹൈക്കമാൻഡിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതെല്ലാമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലുള്ളത്.

ജയലളിതയുടെ സഹായിയായിരുന്ന ശശികലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭാരവാഹികളെ പാർട്ടി സമീപകാലത്ത് തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പനീർസെൽവത്തെ പിന്തുണയ്ക്കുന്ന ആളായി മുദ്രകുത്തപ്പെട്ടതിനാലാണ് തന്നെ നീക്കം ചെയ്തതെന്നാണ് ജൂൺ മാസത്തിൽ നീക്കം ചെയ്ത എഐഎഡിഎംകെയുടെ വക്താവ് വി പുകഴേന്തിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി തീരുമാനങ്ങളെല്ലാം മുൻ മുഖ്യമന്ത്രി പളനിസ്വാമിയാണ് എടുക്കുന്നതെന്നും പനീർസെൽവത്തെ മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ












Click it and Unblock the Notifications