കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന് രാഷ്ട്രീയ പക്വതയില്ല.... പളനിസാമിയെ വിമര്‍ശിച്ചതിന് തിരിച്ചടിച്ച് അണ്ണാ ഡിഎംകെ

Google Oneindia Malayalam News

ചെന്നൈ: കരുണാനിധിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ രജനീകാന്ത് ഉന്നയിച്ച് വിമര്‍ശനത്തിന് എഐഎഡിഎംകെയുടെ മറുപടി. രജനീകാന്തിന് രാഷ്ട്രീയമായി ഒട്ടും പക്വതയില്ലെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞു. സംസ്‌കാര ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് രജനി ശ്രമിച്ചത്. താന്‍ പാര്‍ട്ട് ടൈം രാഷ്ട്രീയത്തില്‍ നിന്ന് ഫുള്‍ ടൈം രാഷ്ട്രീയത്തിലേക്ക് വളര്‍ന്നിരിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഇത് മോശമായ കാര്യമാണെന്നും ജയകുമാര്‍ പറഞ്ഞു.

1

അങ്ങനെയൊരു വേദിയില്‍ രജനി ഒരിക്കലും രാഷ്ട്രീയം പറയരുതായിരുന്നു. അങ്ങനെ പറഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിന് രാഷ്ട്രീയ പക്വത ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ലെന്നാണ് പറയേണ്ടി വന്നതെന്നും ജയകുമാര്‍ പറഞ്ഞു. നടികര്‍ സംഘം കരുണാനിധിയുടെ മരണത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തിലാണ് പളനിസാമിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. കലൈജ്ഞറുടെ സംസ്‌കാര ചടങ്ങിന് ഇന്ത്യയിലെ പ്രമുഖരെല്ലാം എത്തി. ദേശീയ ബഹുമതികള്‍ സൈന്യം നല്‍കി. 21 തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഗവര്‍ണറും, പല സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വന്നു. പക്ഷേ നമ്മുടെ മുഖ്യമന്ത്രി മാത്രം വന്നില്ല.

അദ്ദേഹം വരേണ്ടതായിരുന്നു. മന്ത്രിസഭ മൊത്തത്തില്‍ വരേണ്ടതായിരുന്നു. ഇവര്‍ എന്താണ് വിചാരിച്ചിരിക്കുന്നത്. നിങ്ങള്‍ എംജിആറോ ജയലളിതയോ ആണെന്നാണോ എന്നും രജനീകാന്ത് ചോദിച്ചിരുന്നു. ഇതാണ് എഐഎഡിഎംകെയെ ചൊടിപ്പിച്ചിരിക്കുന്നത്. ഡിഎംകെയുടെ അണികളെ കൈയ്യിലെടുക്കാന്‍ വേണ്ടി രാഷ്ട്രീയം കളിക്കുകയാണ് രജനിയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. ഇപ്പോള്‍ അദ്ദേഹം നിലവാരം കുറഞ്ഞ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചെന്നും ജയകുമാര്‍ ആരോപിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രജിനികാന്ത്; മുഖ്യമന്ത്രി ചെയ്തത് തെറ്റ്!!തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രജിനികാന്ത്; മുഖ്യമന്ത്രി ചെയ്തത് തെറ്റ്!!

വിശ്വാസം കാത്ത് കുമാരസ്വാമി..... 82 ദിവസം... സന്ദര്‍ശിച്ചത് 40 ക്ഷേത്രം.... റെക്കോര്‍ഡ് തന്നെ!!വിശ്വാസം കാത്ത് കുമാരസ്വാമി..... 82 ദിവസം... സന്ദര്‍ശിച്ചത് 40 ക്ഷേത്രം.... റെക്കോര്‍ഡ് തന്നെ!!

English summary
AIADMK slams Rajinikanth for remarks against CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X