'വയനാട്ടുകാര്‍ കുടുംബാംഗങ്ങളെ പോലെ..' ഈ വരവ് വൈകാരികമെന്ന് പ്രിയങ്ക
വയനാട്: വയനാട്ടിലേക്കുള്ള വരവ് വൈകാരികമാണ് എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനങ്ങള്‍ കുടുംബാംഗങ്ങളെ പോലെയാണ്. പ്രതിസന്ധിഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ രാഹുലിനൊപ്പം നിന്നു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ചോദ്യങ്ങള്‍ ചോദിക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണ്. ആ ചോദ്യങ്ങള്‍ ചോദിക്കുന്നത് നമ്മള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല. സത്യം ആരുടെ മുന്നിലും വിളിച്ച് പറയാന്‍ മടിയില്ലാത്ത ആളാണ് രാഹുല്‍ ഗാന്ധി എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാന്‍ ഭരണകൂടം നോക്കുമ്പോള്‍ വയനാട് അദ്ദേഹത്തിന്റെ ശബ്ദമാകുന്നത് പോലെ രാജ്യവും അദ്ദേഹത്തിന്റെ ശബ്ദമാകും എന്നും അവര്‍ പറഞ്ഞു.

വയനാടിന് രാഹുലിനേയും രാഹുലിന് വയനാടിനേയും അറിയാമെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടുകാര്‍ക്ക് മറ്റാരെക്കാളും നന്നായി രാഹുല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ സാധിച്ചു. രാഹുല്‍ ധൈര്യശാലിയാണ് എന്നും എന്നാല്‍ ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുകയാണ് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ എം പി സ്ഥാനം കോടതിയുെട പരിഗണനയിലാണ്.
പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും എം പിമാരും ഒരാളെയാണ് ആക്രമിക്കാന്‍ ശ്രമിക്കുന്നത് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുെട പ്രശ്‌നം ഉയര്‍ത്തി പിടിച്ച് വരികയാണ് എന്നാണ് ബി ജെ പി മന്ത്രിമാര്‍ പറയുന്നത് എന്നും എന്നാല്‍ ഒരു വ്യക്തിയുെട സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവന്‍ രംഗത്തുവന്നിരിക്കുന്നു എന്നും അത് ഗൗതം അദാനിയാണ് എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുകയാണ് എന്നും പ്രിയങ്ക പറഞ്ഞു.ദിനംപ്രതി കോടികള്‍ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്നും എന്നാല്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അദാനിയെ സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും ശ്രമിക്കുന്നത്.
നുണ പറയുന്നവര്‍ക്ക് സത്യത്തെ സഹിക്കാനാകില്ല എന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കെട്ടിപ്പടുത്തത് സത്യഗ്രഹത്തിലുടെയാണ് എന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ആ രാജ്യത്താണ് ഇതെല്ലാം അരങ്ങേറുന്നത് എന്നും ബി ജെ പിയും കേന്ദ്ര സര്‍ക്കാരും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തിന്റെ സ്വത്തെല്ലാം ഒരു വ്യക്തിക്ക് എഴുതിക്കൊടുക്കാനാണ് ശ്രമം.
രാജ്യം അപകടകരമായ ഒരു നാല്‍ക്കവലിയലാണ് എന്നും ഏത് പാത തിരഞ്ഞെടുക്കണം എന്നതാണ് പ്രശ്‌നം എന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നാണ് മോദിയും ബിജെപിയും കരുതുന്നത് എന്നും എന്നാല്‍ ഭരണ സംവിധാനങ്ങള്‍ തകരുമ്പോള്‍ ജനാധിപത്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications