ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ഒവൈസി, രാജിവെച്ചത് 11 കൗണ്‍സിലര്‍മാര്‍, ബീഹാറിന് പിന്നാലെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് പുതിയ വെല്ലുവിളി. ബീഹാറില്‍ സംഭവിച്ചത് പോലെ അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോവുകയാണ്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു തീരുമാനമാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം. ഷെഹ്‌സാദ് ഖാന്‍ പത്താനെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. ഇതിനെ ശക്തമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. പല നേതാക്കളും കോണ്‍ഗ്രസില്‍ തുടരില്ലെന്ന് നിലപാടിലാണ്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്യുകയാണ് മജ്‌ലിസ് പാര്‍ട്ടി.

ഇതിനോടകം പതിനൊന്ന് കൗണ്‍സിലര്‍മാരാണ് കഴിഞ്ഞ ദിവസം വരെ രാജിവെച്ചത്. കമലാബെന്‍ ചാവ്ദ, രാജശ്രീബെന്‍ കേസരി, ഹാജി അസ്‌റബെയ്ഗ് മിര്‍സ, ജാമ്‌നബെന്‍ വേഗ്ദ, മാധുരിബെന്‍ കലാപി, കാമിനിബെന്‍ ജാ, നീരവ് ബക്‌സി, ഇഖ്ബാല്‍ ഷെയ്ഖ്, തസ്‌നിം തര്‍മീസി, സുല്‍ഫിഖാന്‍ പഠാന്‍, നികുല്‍സിംഗ് തോമര്‍, എന്നിവരാണ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് തീരുമാനത്തില്‍ ഇവര്‍ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂറിനെ നേരിട്ട് കണ്ടാണ് രാജിക്കത്ത് നല്‍കി അതൃപ്തി അറിയിച്ചത്. നേതൃത്വത്തില്‍ വിശ്വാസസമുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാമെന്ന് അധ്യക്ഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഷഹസാദ് ഖാന്‍ പഠാന്‍ മാത്രമല്ല മറ്റ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മജ്‌ലിസ് പാര്‍ട്ടി പറയുന്നു. എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംഷാദ് പഠാന്‍ പറഞ്ഞു. ഗുജറാത്തില്‍ ശക്തി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ് മജ്‌ലിസ് പാര്‍ട്ടി. അതുകൊണ്ട് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും ഷംഷാദ് പഞ്ഞു. പ്രതിപക്ഷ നേതാവാകാന്‍ സാധിച്ചില്ലെങ്കില്‍ ഷെഹസാദ് പഠാന്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ഇനി അദ്ദേഹത്തെ ആ പദവി ഏല്‍പ്പിച്ചാല്‍ ഒരു ഡസനോളം കൗണ്‍സിലര്‍മാരും പാര്‍ട്ടിയിലുണ്ടാവില്ല. നേരത്തെ 21 സീറ്റില്‍ മത്സരിച്ച മജ്‌ലിസ് പാര്‍ട്ടി അഹമ്മദാബാദില്‍ ഏഴ് സീറ്റുകള്‍ നേടിയിരുന്ന.ു
ഒരു വര്‍ഷമായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായി പറയുന്നു. പക്ഷേ പക്വതയില്ലാത്ത ഒരു വ്യക്തിയെ ആസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സമ്മതിക്കില്ലെന്ന് ഹാജ്ി അസര്‍ബെയ്ഗ് മിര്‍സ പറഞ്ഞു. മകതംപുരയില്‍ നിന്നുള്ള കൗണ്‍സിലറാണ് അദ്ദേഹം. സീനിയര്‍ നേതാക്കള്‍ ഇവിടെയുണ്ട്.അവര്‍ പൊതുജനക്ഷേമത്തിനും പാര്‍ട്ടിക്കും വേണ്ടി ദശാബ്ദങ്ങളോളം പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്കാണ് ഈ സ്ഥാനം നല്‍കേണ്ടത്. അല്ലാതെ വേറെ ആര്‍ക്കെങ്കിലും നല്‍കിയാല്‍ ആരും അംഗീകരിക്കില്ലെന്നും മിര്‍സ പറഞ്ഞു. നേരത്തെ ധനിലിമഡയില്‍ നിന്നുള്ളകൗണ്‍സിലറായ ഷെഹ്‌സാദ് പഠാന്‍ ഒവൈസിയെ ഗുജരാത്ത് സന്ദര്‍ശനത്തിനിടെ കാണാനെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു പഠാന്‍.












Click it and Unblock the Notifications