കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് മാസ്‌ക്കുകള്‍ നല്‍കാന്‍ എയര്‍ ഏഷ്യ

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ നാല് നഗരങ്ങളില്‍ നിന്നും ദില്ലിയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് മാസ്‌കുകള്‍ നല്‍കി എയര്‍ ഏഷ്യ ഇന്ത്യ. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കാണ് മാസ്‌ക് ലഭ്യമാകുക. ഇതിനായി ഹെല്‍ത്ത് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പായ എംഫൈനുമായി ധാരണയായതായി എയര്‍ ഏഷ്യ അറിയിച്ചു. ഈ ക്യാംപെയ്ന്‍ നവംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 29ന് അവസാനിക്കുമെന്നും എയര്‍ലൈന്‍ പറഞ്ഞു.

'ബിജെപിയുടെ 12 എംഎല്‍എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്‍ഖണ്ഡില്‍ പ്രതിപക്ഷം വിജയിക്കുമെന്ന്'ബിജെപിയുടെ 12 എംഎല്‍എമാരും എംപിമാരും തങ്ങളെ ബന്ധപ്പെട്ടു'; ജാര്‍ഖണ്ഡില്‍ പ്രതിപക്ഷം വിജയിക്കുമെന്ന്

ദില്ലിയിലെ ഉയര്‍ന്ന മലിനീകരണ തോത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം. പിഎം 2.5 കണങ്ങള്‍ക്ക് ശ്വാസകോശത്തിലേക്ക് ആഴത്തില്‍ എത്താന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2.5 മൈക്രോണില്‍ താഴെ വ്യാസമുള്ള ചെറിയ കണികകളാണ് പിഎം 2.5. ശൈത്യകാലത്ത് മിനിമം താപനിലയില്‍ താഴേക്ക് വരികയും അത് വായുവിനെ തണുപ്പിച്ച് കനത്തതാക്കുകയും ചെയ്യുന്നു. ഇത് വഴി ഭൂമിയില്‍ മലിനീകരണം അടിഞ്ഞു കൂടുന്നതായും എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. നഗരത്തിലെ മാറുന്ന പരിസ്ഥിതി സാഹചര്യത്തെ നേരിടാനും അഥിതികള്‍ക്ക് ആരോഗ്യകരമായി തുടരാനുമാണ് എംഫൈനുമായി ചേര്‍ന്ന് ഇത്തരത്തിലൊരു നീക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

air-india-15

കാലങ്ങളായി വര്‍ദ്ധിച്ചുവരുന്ന മലിനീകരണത്തെ നേരിടാന്‍ അവരുടേതായ വഴി തേടുകയാണ് വിമാനക്കമ്പനികള്‍. 2017 ലെ ശൈത്യകാലത്ത്, യുഎസ് മെഗാ കാരിയര്‍ യുണൈറ്റഡ് അതിന്റെ പ്രതിദിന നെവാര്‍ക്ക്-ദില്ലി സര്‍വീസ് ദിവസങ്ങളോളം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് മുന്നോടിയായി ദില്ലിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സ്‌മോഗ് മാസ്‌കുകള്‍ കൈമാറുകയും ചെയ്തിരുന്നു. 2016 ഡിസംബറിലും ബീജിംഗില്‍ നിന്ന് പുറപ്പെടേണ്ട 350ഓളം വിമാനങ്ങള്‍ പുകമഞ്ഞ് കാരണം റദ്ദാക്കിയിരുന്നു. പുകമഞ്ഞ് കാരണം ദൃശ്യങ്ങള്‍ മങ്ങുകയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തതിനാലാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

English summary
Air Asia to provide mask for passengers to Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X