Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയില്‍ വിമാനം പറത്തി; എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍, ഒരാളെ പുറത്താക്കി...

ദില്ലി: മദ്യപിച്ച് വിമാനം പറത്തിയതിന് എയര്‍ ഇന്ത്യയുടെ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്നതിനിടെയാണ് പൈലറ്റ് ഗുരുതര വീഴ്ച വരുത്തിയത്. ബുധനാഴ്ച ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് വന്ന വിമാനത്തിന്റെ പൈലറ്റാണ് മദ്യ ലഹരിയില്‍ വിമാനം പറത്തിയത്. മദ്യപിച്ച് വിമാനം പറത്തിയ ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റിനെയും പുറത്താക്കി.

കോഴിക്കോട് ലാന്റിംഗിന് ശേഷം നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയിലാണ് എയര്‍ ഇന്ത്യയുടെ പൈലറ്റ് അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. നാല് വര്‍ഷത്തേക്കാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും മദ്യപിച്ച് വിമാനം പറത്തിയതിന്‌ ഇയാള്‍ പിടിയിലായിരുന്നു.

Air India

ജെറ്റ് എയര്‍വെയ്‌സിലെ ഒരു പൈലറ്റിനെതിരെയും നടപടി എടുത്തിട്ടുണ്ട്. ഇയാളെ പിരിച്ചുവിടാനാണ് തീരുമാനം. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടയിലാണ് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയത്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Read More: മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്

ലാന്‍ഡിംഗിന് ശേഷം നടത്തുന്ന പരിശോധനയില്‍ പൈലറ്റ് പിടിയിലാകുന്നത് ഇതാദ്യമായാണ്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ഇത്തരത്തില്‍ പരിശോധന നടത്താറുണ്ട്. അപ്പോള്‍ ഇവരുടെ ശരീരത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ല. വിമാനം പറത്തുന്നതിനിടെ മദ്യപിച്ചതായാണ് അധികൃതരുടെ വിലയിരുത്തല്‍. ഇത് ഗുരുതരമായ കുറ്റമാണ്.

നേരത്തെ എയര്‍ ഇന്ത്യയുടെ ഒരു ക്യാബിന്‍ ക്യൂ അംഗത്തെയും ജോലി സമയത്ത് മദ്യപിച്ചതിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇരുവര്‍ക്കുമെതിരെ കര്‍ശനനടപടിയെടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

Read More: ഇന്ന് രാത്രി ഉറക്കമൊഴിച്ചിരിക്കാന്‍ തയ്യാറാണോ ? ആകാശത്ത് തീഗോളങ്ങള്‍ കാണാം!

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+