Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല; യുഡിഎഫിലെ അസംതൃപ്തര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് എല്‍ഡിഎഫ്

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിന്റെ മുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫില്‍ നിന്ന് പുറത്ത് വന്ന കെഎം മാണിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. കോടിയേരിയുടെ പ്രസ്താവനയുടെ ചുവട് പിടിച്ച് മാണിയെയും യുഡിഎഫില്‍ അതൃപ്തരായിരിക്കുന്ന മുസ്ലീം ലീഗിനെയും മറ്റു ഘടകക്ഷികളെയും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സിപിഎം മുഖപത്രം ദേശാഭിമാനി.

യുഡിഎഫ് ജീര്‍ണതയുടെ പര്യായമായി മാറിയെന്നും ഈ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കം യുഡിഎഫിലെ ഘടക കക്ഷികള്‍ ആത്മപരിശോധന നടത്തണമെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിലൂടെ ആവശ്യപ്പെടുന്നത്. യുഡിഎഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ ഉള്ളടക്കവും ഇതുതന്നെയാണ്.

CPM

ജനകീയപ്രശ്‌നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. മുസ്ലീം ലീഗടക്കം യുഡിഎഫിലെ അതൃപ്തരായ ഘടകക്ഷികള്‍ക്കു മുന്നില്‍ വാതില്‍ തുറന്നിടുകയാണ് എല്‍ഡിഎഫ്.

Read More: മുസ്ലീം ആയതിന്റെ പേരില്‍ ഷാറൂഖ് ഖാനെ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ പാതയില്‍, അവശേഷിക്കുന്ന കക്ഷികള്‍കൂടി സഞ്ചരിക്കുമെന്ന ഭയമാണ് കോണ്‍ഗ്രസിനെ കടുത്ത നിലപാടുകളില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതമാക്കിയത്. മുസഌംലീഗിനെ ഉപയോഗിച്ച് മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. പ്രശ്‌നപരിഹാരത്തിന് ഉഭയകക്ഷിചര്‍ച്ച നടത്താനായി അടുത്ത ശ്രമം.

ഒരു കക്ഷിയും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് മാത്രമല്ല, തുടര്‍ന്ന് ചേര്‍ന്ന മുന്നണിയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. അവശിഷ്ട യുഡിഎഫും തകര്‍ച്ചയിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് പറഞ്ഞതെല്ലാം വിഴുങ്ങി ചെന്നിത്തലയും സുധീരനും മാണിയെ തിരിച്ചുവിളിച്ചത്. എന്നാല്‍,വാക്കുകള്‍ മയപ്പെടുത്തി പരിഹരിക്കാവുന്നതല്ല യുഡിഎഫിന്റെ രാഷ്ട്രീയപ്രതിസന്ധി.

Deshabhimani

യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിലും ശേഷവും നേരിട്ടത് അനിവാര്യമായ പതനമാണ്. അവസരവാദത്തിന് വഴിപ്പെട്ട് യുഡിഎഫ് ജീര്‍ണതയുടെ ഭാഗമായി മാറിയ ജെഡിയുവും ആര്‍എസ്പിയും പിഴവുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. മുസഌംലീഗും കടുത്ത അസംതൃപ്തിയിലാണ്. സ്വന്തം സ്വാധീനത്തില്‍ മധ്യകേരളത്തില്‍ നിലനില്‍ക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി ഉപേക്ഷിച്ചത്. മലബാറില്‍ ലീഗും ഇത്തരമൊരു പ്രതീക്ഷ പുലര്‍ത്തുന്നു.

മുന്നണി വിട്ടുകൊണ്ട് മാണി പരസ്യപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ചതിയുടെയും മാന്യതയില്ലായ്മയുടെയും കള്ളക്കളികളുടെയും കഥകളാണ്. ഒറ്റ സീറ്റുപോലും ലഭിക്കാത്ത ആര്‍എസ്പി, ജനതാദള്‍, സിഎംപി കക്ഷികളും കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസിനെത്തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ പാലക്കാട്ട് ഒരുലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടതിന്റെ പാപക്കറയും കോണ്‍ഗ്രസിന്റെ കൈകളിലുണ്ട്. മുന്‍ഭരണത്തില്‍ അഴിമതിയിലും രാഷ്ട്രീയജീര്‍ണതയിലും മുങ്ങിക്കുളിച്ചവരാണ് ഈ കക്ഷികല്ലൊമെന്നും ദേശാഭിമാനി പറയുന്നു.

Read More: ചോര ഛര്‍ദ്ദിക്കും വരെ മര്‍ദ്ദനം; തമിഴ്‌നാട്ടില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

കര്‍ഷക പാര്‍ടിയെന്ന് അഭിമാനിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി എല്‍ഡിഎഫ് നേരത്തെയും സഹകരിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുയും ചെയ്തിട്ടുണ്ട്. ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെഎം മാണിതന്നെ മന്ത്രിയായിരുന്നുവെന്നും ലേഖനം സൂചിപ്പിക്കുന്നു. യുഡിഎഫിനകത്തെ അന്തഃഛിദ്രം രൂക്ഷമായിക്കൊണ്ടിരിക്കെ, ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണ്. നിയമസഭയില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ എല്‍ഡിഎഫ് ആ ചുമതലയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദത്തില്‍ യുക്തിയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+