ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്; വായു നിലവാര സൂചിക 400ൽ എത്തി!
ദില്ലി: ഒറ്റ ഇരട്ട ഗതാഗത ക്രമീകരണമടക്കമുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ ആരംഭിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ദില്ലിയില്‍ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവുണ്ടെന്ന് റിപ്പോർട്ട്. ആയിരത്തിന് മുകളില്‍ പോയ വായു നിലവാര സൂചിക തിങ്കളാഴ്ച രാത്രിയോടെ തന്നെ നാന്നൂറിലെത്തി.
വായു നിലവാര സൂചികയില്‍ മലിനീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് പറയാമെങ്കിലും ഇപ്പോഴും മോശം കാലാവസ്ഥ തന്നെയാണ് ദില്ലിയിൽ തുടരുന്നത്. ഒറ്റ ഇരട്ട പദ്ധതിയടക്കം പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് മലിനീകരണ തോത് കുറഞ്ഞിരിക്കുന്നത്. നല്ല കാലാവസ്ഥയാകണമെങ്കില്‍ നൂറിന് താഴേക്ക് ഇത് കുറയണം. സര്‍ക്കാരിന്റെ ഒറ്റ ഇരട്ട വാഹനനിയന്ത്രണം മലിനീകരണം തടയാന്‍ അപര്യാപ്തമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്.

കോടതിയുടെ വിമർശനം
അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെതിരെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവും സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഒറ്റ ഇരട്ട പദ്ധതി അപര്യാപ്തമാണെന്നും സര്‍ക്കാറുകള്‍ക്ക് വോട്ട് പിടിക്കാനുള്ള പൊടിക്കൈകളിലാണ് താത്പര്യമെന്നുമായിരുന്നു കോടതി വിമര്‍ശിച്ചിരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യം കത്തിക്കുന്നതിനും ഉയര്‍ന്ന പിഴയീടാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ക്യാബിനറ്റ് സെക്രട്ടരി വിലയിരുത്തും
മലിനീകരണം തടയാനുള്ള കര്‍മപരിപാടികളുമായി ബന്ധപ്പെട്ട് ദില്ലി, പഞ്ചാബ്, ഹരിയാന യുപി സര്‍ക്കാറുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കോടതി ബുധനാഴ്ച പരിഗണിക്കുംഇതോടെ വരും ദിവസങ്ങളില്‍ മലിനീകരണം നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് മലിനീകരണം രൂക്ഷമാക്കുന്നതെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിമാർ വിശദീകരിക്കും. അന്തരീക്ഷ മലിനീകരണത്തിൻറെ സ്ഥിതി ക്യാബിനറ്റ് സെക്രട്ടറി ഓരോ ദിവസവും വിലയിരുത്തുന്നുണ്ട്.

വാഹന നിയന്ത്രണം
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ദില്ലി സര്‍ക്കാര്‍ വാഹന നിയന്ത്രണത്തിന് ഉത്തരവിട്ടിരുന്നത്. വായുമലിനീകരണത്തെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞത് വിമാന സര്‍വീസിനെയും ബാധിച്ചിരുന്നു. ട്രാഫിക് പോലീസുകരുടെ 200 അംഗ സംഘത്തെയാണ് വാഹന നിയന്ത്രണം പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണം ലംഘിച്ചാല്‍ 4000 രൂപയാണ് പിഴ ചുമത്തുക. നംവബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ബിജെപി എംപിയുടെ പ്രതിഷേധം
എന്നാൽ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടപ്പാക്കിയ പദ്ധതിയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് നിയന്ത്രണം ലംഘിച്ച് ബിജെപി എംപി രംഗത്തെത്തി. ബിജെപി എംപി വിജയ് ഗോയലാണ് ദില്ലി സർക്കരിന്റെ വാഹന നിയന്ത്രണ നിയമം ലംഘിച്ച് കാറുമായി നിരത്തിലിറങ്ങിയത്. പോലീസ് 4000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വായുമലിനീകരണം നിയന്ത്രിക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. വരുന്ന നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണിതെന്നും ഗോയല്‍ ആരോപിച്ചു. ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടെങ്കില്‍ വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രക പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications