Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും ജാമ്യം... ഒടുവില്‍ ആശ്വാസം!!

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് താല്‍ക്കാലികാശ്വാസം. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. അറസ്റ്റിലായ ശേഷം ചിദംബരത്തിന് കോടതിയില്‍ നിന്ന് ലഭിക്കുന്ന ആദ്യ ആശ്വാസമാണിത്. അതേസമയം രാജ്യം വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശവും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. അന്വേഷണ സംഘം എപ്പോള്‍ വിളിച്ചാലും ഹാജരാവണമെന്നാണ് നിര്‍ദേശം.

1

ചില കേസുകള്‍ ഞങ്ങളും വിജയിക്കുമെന്നായിരുന്നു കാര്‍ത്തിയുടെ പ്രസ്താവന. അതേസമയം യാതൊരു കാര്യവുമായി ഈ കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വലിച്ച് നീട്ടചി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് കാര്‍ത്തി പറഞ്ഞു. നേരത്തെ സുപ്രീം കോടതിയില്‍ നിന്ന് ചിദംബരത്തിന് അനുകൂല വിധി നേടാനായിരുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തന്റെ അധികാര പരിധി കടന്നു കൊണ്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം എയര്‍സെല്‍ മാക്‌സിസ് ഇടപാടിന് അനുമതി നല്‍കിയെന്നാണ് കേസ്. ചില വ്യക്തികള്‍ക്ക് ആനുകൂല്യം ലഭിച്ചതിനൊപ്പം പണം കൈപ്പറ്റിയെന്നും വാദമുണ്ട്.

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും ഇടക്കാല ജാമ്യത്തെ ശക്തമായി എതിര്‍ത്തു. ഇരുവര്‍ക്കും ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ ഇവര്‍ അറിയിച്ചു. ചിദംബരവും കാര്‍ത്തിയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ പറഞ്ഞു.

ചിദംബരവും മകനും ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ചെയ്തതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്‌പെഷ്യല്‍ ജഡ്ജ്
ഒപി സായ്‌നി മുമ്പാകെ അറിയിച്ചു. ഇരുവരും പൊതുതാല്‍പര്യത്തിനും ദേശീയ താല്‍പര്യത്തിനും എതിരായി വലിയ ഗൂഢാലോചന നടത്തിയെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ ഇരുവര്‍ക്കും ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു. ചിദംബരം കടലാസ് കമ്പനികള്‍ ഉണ്ടാക്കി സാമ്പത്തി ഇടപാടുകള്‍ നടത്തിയെന്ന് എന്‍ഫോഴ്‌സമെന്റ് ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+