കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെജെപി നേതാവ് അജയ് ചൗത്താലയ്ക്ക് ജാമ്യം... പുറത്തിറങ്ങുന്നത് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്ക്

Google Oneindia Malayalam News

ദില്ലി: ജനനായക് പാര്‍ട്ടി സ്ഥാപക നേതാവ് അജയ് ചൗത്താലയ്ക്ക് ജാമ്യം. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അജയ് ചൗത്താല തീഹാര്‍ ജയിലിലായിരുന്നു. ഇന്ന് വൈകീട്ടോടെ അദ്ദേഹം ജയിലില്‍ നിന്ന് പുറത്തിറങ്ങും. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ദുഷ്യന്ത് ചൗത്താല ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരുണ്ടാക്കാനും ഇതിനിടെ തീരുമാനിച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്കാണ് ചൗത്താലയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

1

മകന്റെ സത്യപ്രതിജ്ഞ കാണാന്‍ അജയ് ചൗത്താല എത്തിയേക്കും. എന്നാല്‍ കുടുംബത്തെ കാണാനും മരിച്ചുപോയ അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനുമാണ് അജയ് ജാമ്യത്തിനായി അപേക്ഷിച്ചത്. ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ജാമ്യത്തിനായി അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ഇത് ആദ്യമായിട്ടാണ് അജയ് ജാമ്യത്തിനായി അപേക്ഷിക്കുന്നത്. അജയ്, പിതാവ് ഓം പ്രകാശ് ചൗത്താല എന്നിവരും ഇതേ കേസില്‍ ജയിലിലായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചതോടെയാണ് പിതാവിന് ജാമ്യം ലഭിച്ചതെന്ന് ദുഷ്യന്ത് ചൗത്താല പറഞ്ഞു. ഇതിനേക്കാള്‍ വലിയ സന്തോഷമില്ല. പാര്‍ട്ടി തലമുറ മാറ്റത്തിനൊരുങ്ങുന്ന സമയത്താണ് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുന്നതെന്നും ദുഷ്യന്ത് പറഞ്ഞു. അതേസമയം ദുഷ്യന്തിന്റെ സത്യപ്രതിജ്ഞയ്ക്കായി അജയ് ചൗത്താല എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. നാളെ രാവിലെയാണ് പുറത്തിറങ്ങുന്നതെങ്കില്‍ അദ്ദേഹം എത്താനുള്ള സാധ്യത കുറവാണ്.

നേരത്തെ ചൗത്താല കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഐഎന്‍എല്‍ഡി വിഭജിച്ചത്. അജയ്, അഭയ് ചൗത്താലമാര്‍ ചേര്‍ന്ന് ജെജെപി എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. പുതിയ സര്‍ക്കാരില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെ മുഖ്യമന്ത്രിയാവും. അതേസമയം ദുഷ്യന്തിന് ഉപമുഖ്യമന്ത്രി പദവും നല്‍കിയിട്ടുണ്ട്. ജെജെപി സഖ്യത്തില്‍ വരുന്നതോടെ ജാട്ടുകളുടെ പിന്തുണ നേടിയെടുക്കാനും ബിജെപിക്ക് സാധിക്കും.

 മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!! മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!!

English summary
ajay chautala gets 14 days bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X