അജിത് ജോഗിയുടെ എംഎല്‍എ സ്ഥാനം തെറിക്കും, മണ്ഡലവും നഷ്ടമാകും, കുരുക്കിട്ട് സര്‍ക്കാര്‍!!
റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെടേക്കും. ജോഗിയുടെ ജാതി സംബന്ധിച്ച കുരുക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്. ജോഗി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നാണ് ഹൈക്കോടതി നിയമിച്ച കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ജോഗി ഏത് വിഭാഗത്തിലുള്ള നേതാവാണെന്ന് കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ആദിവാസി വിഭാഗമാണെന്ന് തെളിയിക്കുന്ന ജോഗിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ മാര്‍വാഹിയില്‍ നിന്നുള്ള എംഎല്‍എയാണ് അജിത് ജോഗി. അതേസമയം ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതോടെ അജിത് ജോഗിയുടെ എംഎല്‍എ സ്ഥാനവും നഷ്ടമാകും. അയോഗ്യനാവുകയും ചെയ്യും. മാര്‍വാഹി സീറ്റ് ആദിവാസി സംവരണ മണ്ഡലമാണ്. ആദിവാസി വിഭാഗമല്ലാത്തതോടെ ഇത് നിയമപ്രകാരമല്ലാതെ വിജയിച്ച മണ്ഡലമായി കണക്കാക്കും.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ജോഗി. മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം കോണ്‍ഗ്രസുമായി ഇടഞ്ഞ് പാര്‍ട്ടി വിടുകയും, സ്വന്തം പാര്‍ട്ടിയായ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത മുഖ്യമന്ത്രിയായി ജോഗി വീണ്ടുമെത്തുമെന്ന പ്രചാരണവും ശക്തമായിരുന്നു.
ഛത്തീസ്ഗഡ് എസ്സി, എസ്ടി, ഒബിസി നിയമപ്രകാരം ജോഗിക്കെതിരെയുള്ള നടപടി വേഗത്തിലാക്കാനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും വേഗം ജോഗിയും സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കാനാണ് ഉത്തരവ്. ഐഎഎസ് ഓഫീസര്‍ റീന ബാബ കാംഗ്ലെയുടെ നേതൃത്വത്തിലുള്ള മറ്റൊരു കമ്മിറ്റിയും ജോഗി ആദിവാസി വിഭാഗമല്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപണം തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഹാജരാക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്ന് ജോഗി പറയുന്നു. ബിജെപി സര്‍ക്കാരിന് പിന്നാലെ ഇപ്പോള്‍ കോണ്‍ഗ്രസും തന്റെ പിന്നാലെയാണെന്ന് ജോഗി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications