ഉന്നം പിഴച്ചില്ല; തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പില്‍ 6 മെഡലുകള്‍ സ്വന്തമാക്കി അജിത്ത്
ചെന്നൈ: 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വര്‍ണ മെഡല്‍ ഉള്‍പ്പടെ ആറ് മെഡലുകള്‍ സ്വന്തമാക്കി നടൻ അജിത്ത് കുമാർ. നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലാണ് താരം സ്വന്തമാക്കിയത്.സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 എംടിസ് ഫ്രീ പിസ്റ്റൾ മാസ്റ്റർ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐഎസ്എസ്എഫ്) വിഭാഗങ്ങളിൽ സ്വർണവും
50 മീറ്റർ ഫ്രീ പിസ്റ്റൾ പുരുഷൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ പുരുഷ വിഭാഗങ്ങളിൽ വെങ്കല മെഡലുമാണ് അജിത് നേടിയത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു.

2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലും കഴിവ് തെളിയിച്ച താരം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.സ്കൂളിൽ എൻസിസിയില്‍ പങ്കെടുക്കുന്ന സമയം മുതല്‍ ഷൂട്ടിങിനോട് അജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങിനു പുറമെ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലുള്ളപ്പടെ പേരുകേട്ട താരമാണ് അജിത്ത്
നിറവയറില്‍ സുന്ദരിയായി മൃദുല വിജയ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications