കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിക്കും ബെംഗളൂരുവിനും ഇടയില്‍ ആഴ്ച്ചയില്‍ 28 സര്‍വീസുകള്‍, ആകാശ എയര്‍ പറന്ന് തുടങ്ങി

Google Oneindia Malayalam News

ദില്ലി: രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ സര്‍വീസ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കന്നി യാത്ര ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഏറ്റവും പുതിയ വിമാന സര്‍വീസ് കൂടിയാണിത്. മലയാളികള്‍ക്കും വലിയ നേട്ടം ഇവരുടെ സര്‍വീസ് കൊണ്ടുണ്ടാവും.

ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്ദിലീപിനെയും ബെഹ്‌റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്

1

അടുത്ത സര്‍വീസ് കൊച്ചി-ബെംഗളൂരു റൂട്ടിലാണ്. ഓഗസ്റ്റ് പതിമൂന്നിനാണ് ആ സര്‍വീസ് ആരംഭിക്കുന്നത്. ജൂലായ് 22ന് തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി എന്നി നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ആഴ്ച്ചയില്‍ 28 സര്‍വീസുകളാണ് ഉണ്ടാവുക. പതിമൂന്ന് മുതല്‍ ആരംഭിക്കുന്ന ബെംഗളൂരുവിനും കൊച്ചിക്കും സര്‍വീസില്‍ ആഴ്ച്ചയില്‍ 28 സര്‍വീസുകളുണ്ടാവും. ഇതിന്റെ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. രണ്ട് ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. വൈകാതെ റൂട്ടുകളും സര്‍വീസുകളും വര്‍ധിപ്പിക്കും.

72 ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് ആകാശ എയര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പതിനെട്ടെണ്ണം ഈ വര്‍ഷം സര്‍വീസ് ആരംഭിച്ചേക്കും. അഹമ്മദാബാദ്-മുംബൈ നിരക്ക് 3945 രൂപയാണ്. ആകാശയുടെ ടിക്കറ്റ് നിരക്ക് ഇന്‍ഡിഗോ, എയര്‍ ഏഷ്യ ഇന്ത്യ, ഗോഎയര്‍ എന്നീ ബജറ്റ് എയര്‍ലൈനുകളുടെ നിലവാരത്തിലാണ്.

കൊച്ചി ബെംഗളൂരൂ സര്‍വീസിന് 3282 രൂപയാണ് ആകാശ എയര്‍ ഈടാക്കുന്നത്. ബെംഗളൂരു-കൊച്ചി സര്‍വീസിന് 3483 രൂപയും ഈടാക്കും. കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസാണ് ആകാശ എയര്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് കമ്പനികളും വിമാന ടിക്കറ്റുകളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 500 മുതല്‍ 600 രൂപയുടെ കുറവാണ് അകാസ വാഗ്ദാനം ചെയ്യുന്നത്.

മുന്‍കൂര്‍ ബുക്കിങിലൂടെയും ഓണ്‍ബോര്‍ഡ് പര്‍ച്ചേസിലും ലഭ്യമാകുന്ന ഭക്ഷണത്തിന്റെയും ലഘുഭക്ഷണത്തിന്റെയും മെനുവും വിമാനക്കമ്പനി പുറത്തിറക്കിയിട്ടുണ്ട്. രാജ്യം മൊത്തം വ്യാപിക്കുന്ന വലിയ വിമാന സര്‍വീസ് ശൃംഖലയ്ക്കാണ് ആകാശ എയര്‍ ലക്ഷ്യമിടുന്നത്.

മെട്രോ നഗരങ്ങളില്‍ നിന്ന് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കുള്ള യാത്രകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ എല്ലാ നഗരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ മാസം ആദ്യമാണ് ആകാശ എയറിന് ഡിജിസിഎയില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതാണ് സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ കാരണമായത്.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

ഈ വര്‍ഷം പതിനെട്ട് വിമാനങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. 2023 പകുതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനും ആകാശ എയര്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ നിയമം അനുസരിച്ച് ഒരു വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നതിന് ഇരുപത് വിമാനങ്ങള്‍ വേണം.

ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!ഒട്ടകത്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് റൈഡര്‍, 20 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറലായി ചിത്രം!!

English summary
akasa air starts first service, takes off from mumbai to ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X