ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് അകാലി തഖ്ദ്.... നിരോധിക്കണമെന്ന് സിഖ് സംഘടന
ദില്ലി: ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പ്രമുഖ സിഖ് സംഘടനയായ അകാല്‍ തഖ്ത്. രാജ്യത്തെ വിഭജിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് അഖാലി തഖ്ത് അധ്യക്ഷന്‍ ഗിയാനി ഹര്‍പ്രീത് സിംഗ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ രാജ്യതാല്പര്യങ്ങള്ക്കെതിരാണെന്നും ഹര്‍പ്രീത് സിംഗ് പറഞ്ഞു. ആര്‍എസ്എസിന് ബിജെപിയുമായി ബന്ധമുള്ളത് കൊണ്ട് അത് രാജ്യതാല്പര്യത്തിനെതിരാവും. അത് രാജ്യത്തെ തകര്‍ക്കുമെന്നും ഹര്പ്രീത പറഞ്ഞു.

അതേസമയം സിഖ് വിഭാഗത്തില്‍ ആര്‍എസ്എസിനെതിരെ ഇത്തരമൊരു വികാരം വന്നത് ബിജെപിക്കും തിരിച്ചടിയാണ്. പഞ്ചാബില്‍ ഇന്ത്യയുടെ വലിയൊരു വോട്ടുബാങ്ക് സിഖ് വിഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഇത് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. നേരത്തെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഇന്ത്യ ഹിന്ദു രാഷ്ട്രമാണന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെയാണ് ഹര്‍പ്രീതിന്റെ പ്രസ്താവന.
സിഖ് വിഭാഗത്തിലെ ഉന്നത മത വിഭാഗങ്ങളിലൊന്നാണ് അകാല്‍ തഖ്ത്. സുവര്‍ണ ക്ഷേത്രത്തിലെ മതസ്ഥാപനങ്ങളിലൊന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതാദ്യമായിട്ടില്ല ആര്‍എസ്എസിനെതിരെ സിഖ് വിഭാഗം രംഗത്തെത്തുന്നത്. നേരത്തെ ശിരോമണ ഗുരുദ്വാര പാര്‍ബന്ധക് കമ്മിറ്റിയും ആര്‍എസ്എസ് അധ്യക്ഷനെ വിമര്‍ശിച്ചിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന വാദത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു സംഘടനാ പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവാള്‍ പറഞ്ഞത്.
മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇതിന് കാരണം ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞത്. എന്നാല്‍ മുസ്ലീങ്ങള്‍ ആര്‍എസ്എസിന്റെ ഔദാര്യത്തിലല്ല ജീവിക്കുന്നതെന്ന് അസാദുദ്ദീന്‍ ഒവൈസി മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടന നല്കിയ അധികാരം മാത്രമാണ് എല്ലാ മത വിഭാഗങ്ങള്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications