Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ മമത തന്നെ... തൃണമൂലില്‍ ലയിക്കാന്‍ അഖില്‍ ഗൊഗോയ്, പ്രാദേശിക സഖ്യം വരുന്നു

ഗുവാഹത്തി: അസമില്‍ ചരിത്രം സൃഷ്ടിച്ച പൊതു പ്രവര്‍ത്തകനാണ് റായ്‌ജോര്‍ ദള്‍ അധ്യക്ഷന്‍ അഖില്‍ ഗൊഗോയ്. പൗരത്വ പ്രതിഷേധം നയിച്ചു എന്നതിന്റെ പേരില്‍ രാജ്യദ്രോഹം, യുഎപിഎ കേസുകള്‍ ചുമത്തി ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം ജയിലില്‍ കിടന്നാണ് കഴിഞ്ഞ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. അദ്ദേഹത്തിന്റെ അമ്മയാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തിയിരുന്നത്. ഇതു കേട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആക്ടിവിസ്റ്റുകളും മറ്റു സാമൂഹിക പ്രവര്‍ത്തകരും അഖില്‍ ഗൊഗോയിയുടെ പ്രചാരണത്തിന് എത്തി. ഫലം വന്നപ്പോള്‍ മികച്ച വിജയം നേടി അഖില്‍ ഗൊഗോയ്. പിന്നാലെ അദ്ദേഹത്തിനെതിരായ കേസുകള്‍ കോടതി റദ്ദാക്കുകയും പുറത്തേക്കുള്ള വഴി തെളിയികുയും ചെയ്തു. ജയില്‍ മോചിതനായ അദ്ദേഹം വീണ്ടും അസമില്‍ പൗരത്വ പ്രക്ഷോഭം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെയാണ് രാഷ്ട്രീയം വിപുലപ്പെടുത്തുന്നത്.

p

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ നില്‍ക്കാന്‍ മമത ബാനര്‍ജിക്ക് മാത്രമേ സാധിക്കൂ എന്നാണ് അഖില്‍ ഗൊഗോയിയുടെ നിലപാട്. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തിന് ശ്രമിക്കുകയാണെന്നും മമതയുടെ നേതൃത്വത്തില്‍ പുതിയ സഖ്യം നിലവില്‍ വരുമെന്നും അദ്ദേഹം പറയുന്നു. അഖില്‍ ഗൊഗോയിയുടെ പാര്‍ട്ടിയായ റായ്‌ജോര്‍ ദള്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് വിവരം. അഖിലിനെ മമത ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചു. ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് അഖില്‍ ഗൊഗോയ് പറയുന്നു.

ബംഗാളില്‍ മികച്ച വിജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. മമതയുടെ അനന്തരവനും പാര്‍ട്ടി നേതാവുമായ അഭിഷേക് ബാനര്‍ജിക്കാണ് ഇതിന്റെ ചുമതല. മുകുള്‍ റോയ് ബിജെപി വിട്ട് തൃണമൂലില്‍ തിരിച്ചെത്തിയതോടെ മമതയുടെ നീക്കങ്ങള്‍ക്ക് വേഗതയേറി എന്ന് പറയാം. ബിജെപി ഭരിക്കുന്ന ത്രിപുരയിലാണ് മമത ആദ്യ നോട്ടമിടുന്നത്. പിന്നെ അസമിലും. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനും മമത ശ്രമിക്കുന്നുണ്ട്. അടുത്തിടെ ദില്ലിയിലെത്തിയ മമത സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

തന്റെ പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിച്ചാല്‍ അസമിലെ സംസ്ഥാന അധ്യക്ഷനാക്കാമെന്ന് മമത പറഞ്ഞിട്ടുണ്ടെന്ന് അഖില്‍ ഗൊഗോയ് അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഇതോടെ അസമില്‍ അതിവേഗം ശക്തി പ്രാപിക്കുമെന്ന് കരുതുന്നു. ഒട്ടേറെ സൗഹൃദങ്ങളും രാഷ്ട്രീയ ബന്ധങ്ങളുമുള്ള നേതാവാണ് അഖില്‍ ഗൊഗോയ്. അതുകൊണ്ടുതന്നെയാണ് മമത അദ്ദേഹത്തെ നോട്ടമിടുന്നതും. റായ്‌ജോര്‍ ദള്‍ നേതൃയോഗം ചേര്‍ന്ന് മമതയുടെ ക്ഷണം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു. തൃണമൂലമായുള്ള മൂന്ന് ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+