മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം..... പിന്തുണയുമായി അഖിലേഷ്!!
ദില്ലി: ഉത്തര്‍പ്രദേശില്‍ സഖ്യം തീരുമാനിച്ചതോടെ മായാവതിക്കുള്ള പിന്തുണ ഉറപ്പിച്ച് അഖിലേഷ് യാദവ്. ഇത്തവണ ബിഎസ്പി അധ്യക്ഷ മായാവതിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സൂചനയും അദ്ദേഹം നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്ന് പ്രധാനമന്ത്രിമാര്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ക്കറിയാം ഞാന്‍ ആരെ ആയിരിക്കും പിന്തുണയ്ക്കുകയെന്ന്. സംസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി ഉണ്ടായാല്‍ അത് വളരെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മായാവതിയെ പിന്തുണയ്ക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നല്‍കുന്നത്. യുപിയില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ വലിയ ക്യാമ്പയനിങ് നടക്കുന്നുണ്ട്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ മായാവതി ഉറപ്പ് പറഞ്ഞില്ല. ഇത്തരം ചോദ്യങ്ങളെയും അവര്‍ അവഗണിച്ചു. കൃത്യമായ സമയത്ത് നിങ്ങള്‍ ഇക്കാര്യം അറിയുമെന്നും മായാവതി പറഞ്ഞു. എന്നാല്‍ അഖിലേഷിന്റെ പ്രസ്താവന വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തികൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഡിഎംകെയും ജെഡിഎസ്സും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. എസ്പിയും പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍അഖിലേഷ് രാഹുലിനെ അവഗണിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.












Click it and Unblock the Notifications