Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭജനത്തിന് കാരണം ആര്‍എസ്എസ്; ആദ്യ പ്രധാനമന്ത്രി ജിന്നയാകുമായിരുന്നു... തുറന്നടിച്ച് രാജ്ഭാര്‍

ലഖ്‌നൗ: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കടന്നാക്രമണം നടത്തിയാണ് ഉത്തര്‍ പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുകയും പ്രതിപക്ഷ നേതാക്കളുടെ ചില പ്രസ്താവനകള്‍ അവര്‍ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വിഭജനത്തിന് കാരണം ആര്‍എസ്എസ് ആണ് എന്ന ഓം പ്രകാശ് രാജ്ഭാറിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ യുപിയില്‍ പ്രധാന ചര്‍ച്ച.

നേരത്തെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയുള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങളാണ് ഉയര്‍ന്നുകേട്ടിരുന്നതെങ്കില്‍ ഇത്തവണ മറ്റുചില വിവാദങ്ങളാണ്. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) അധ്യക്ഷനാണ് ഓം പ്രകാശ് രാജ്ഭാര്‍. പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മുഹമ്മദലി ജിന്ന രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകുമായിരുന്നു എന്ന് ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് കാരണം ആര്‍എസ്എസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യ വലിയ രാജ്യമാകുമായിരുന്നു. ഒരു പ്രശ്‌നവും ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നുമില്ലെന്നും രാജ്ഭാര്‍ പറഞ്ഞു.

2

ഇന്ത്യാ വിഭജനത്തിന് കാരണം ആര്‍എസ്എസ് ആണ്. ജിന്നയല്ല. തര്‍ക്കത്തിന് തുടക്കമിട്ടത് സംഘപരിവാര്‍ ആണ് എന്നും രാജ്ഭാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ്, എല്‍കെ അദ്വാനി, ഗോവിന്ദ് ബല്ലഭ് പന്ത് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ജിന്നയെ പുകഴ്ത്തിയിട്ടുണ്ടെന്നും രാജ്ഭാര്‍ പറഞ്ഞു.

3

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ സംഭാവനകള്‍ നല്‍കിയ നേതാവാണ് മുഹമ്മദലി ജിന്ന. അദ്ദേഹം രാജ്യത്തിന് വേണ്ടി പോരാടിയെന്നും സ്വാതന്ത്ര്യാനന്തരം ആദ്യ പ്രധാനമന്ത്രിയായി വരേണ്ടത് ജിന്നയായിരുന്നുവെന്നും രാജ്ഭാര്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. രാജ്ഭാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ചില നേതാക്കളുടെ പ്രതികരണം.

4

ജിന്നയെ പ്രധാനമന്ത്രിയാക്കിയാല്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു എന്നാണ് രാജ്ഭാറിന്റെ നിലപാട്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടും. അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ് ഞങ്ങളുടെ സഖ്യത്തില്‍ വൈകാതെ ചേരുമെന്നാണ് കരുതുന്നത്. ശിവപാല്‍ യാദവ് എസ്പിയില്‍ ലയിക്കാന്‍ തയ്യാറായാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും യുപി രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് രാജ്ഭാര്‍ മറുപടി നല്‍കി.

5

മുഹമ്മദലി ജിന്നയെ പുകഴ്ത്തി കഴിഞ്ഞ ദിവസം അഖിലേഷ് യാദവും രംഗത്തുവന്നിരുന്നു. സര്‍ദാര്‍ പട്ടേല്‍, മഹാത്മാ ഗാന്ധി, നെഹ്രു, ജിന്ന എന്നിവരെല്ലാം ഒരേ സ്ഥാപനത്തില്‍ പഠിച്ചാണ് അഭിഭാഷകരായത്. അവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. അവര്‍ പോരാട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെന്നും ഹര്‍ദോയില്‍ പ്രസംഗിക്കവെ അഖിലേഷ് യാദവ് പറഞ്ഞു.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

6

സര്‍ദാര്‍ പട്ടേല്‍ ശക്തനായിരുന്നു. അദ്ദേഹം ഒരു ആദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയ വ്യക്തിയാണ്. ഇന്ന് അതേ ആദര്‍ശമുള്ളവര്‍ രാജ്യത്തിന്റെ ഐക്യത്തെ കുറിച്ച് പറയുന്നു. മാത്രമല്ല, അവര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു. സാഹചര്യം മനസിലാക്കിയാണ് സര്‍ദാര്‍ പട്ടേല്‍ ശക്തമായ തീരുമാനം എടുത്തതെന്നും ആര്‍എസ്എസ് നിരോധനത്തെ പരോക്ഷമായി സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.

7

അഖിലേഷ് യാദവിന്റെ പ്രസ്താവന നാണക്കേടാണെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. ജിന്നയെയും പട്ടേലിനെയും താരതമ്യം ചെയ്തിരിക്കുന്നു. വിഭജനത്തില്‍ വിശ്വസിക്കുന്നത് താലിബാന്റെ മനോഭാവമാണെന്നും യോഗി പ്രതികരിച്ചു. അതേസമയം, ആര്‍എസ്എസിനെയും ഐസിസിനെയും ബോക്കോ ഹറാമിനെയും താരതമ്യം ചെയ്തുള്ള കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകം വിവാദമായി. ഡല്‍ഹി അഭിഭാഷകര്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+