യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?
ലഖ്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യം മൊത്തം ഉറ്റുനോക്കുകയാണ്. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് യുപിയില്‍ സംഭവിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെറുകക്ഷികള്‍ സമാജ്വാദി പാര്‍ട്ടിക്കൊപ്പം ചേരുന്നു. രണ്ടു പാര്‍ട്ടികള്‍ നിലവില്‍ സഖ്യമുണ്ടാക്കി. രണ്ടു പാര്‍ട്ടികളുമായി വൈകാതെ സഖ്യമുണ്ടാക്കുമെന്നാണ് എസ്പി നേതാക്കള്‍ നല്കുന്ന സൂചന.
അതിനിടെയാണ് എഎപിയും എസ്പിയും സഖ്യം ചേരാനിരിക്കുന്നത്. ചര്‍ച്ചകള്‍ ഇന്ന് നടന്നു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസ് പാര്‍ട്ടിയും ഈ സഖ്യത്തില്‍ ചേരുമോ എന്നാണ് അറിയേണ്ടത്. ബിജെപിക്ക് മാത്രമല്ല ഈ സഖ്യം തിരിച്ചടിയാകുന്നത്. കോണ്‍ഗ്രസിന് കൂടി വെല്ലുവിളിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

എസ്പിയുമായി എഎപി സഖ്യം ചേരാനുള്ള ചര്‍ച്ചകള്‍ ഇന്ന് നടന്നു. സഖ്യത്തിലേക്ക് അടുത്തുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി സഞ്ജയ് സിങ് ചര്‍ച്ച നടത്തി. സഖ്യം സംബന്ധിച്ച് അന്തിമ രൂപമായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ നല്കുന്ന സൂചന.

ഉത്തര്‍ പ്രദേശില്‍ എഎപി വലിയ ശക്തിയല്ല. എന്നാല്‍ പല മണ്ഡലങ്ങളിലും അവര്‍ക്ക് സ്വാധീനമുണ്ട്. ബിജെപിക്ക് എതിരായ വോട്ടുകളാണ് എഎപിയും പെട്ടിയിലാക്കുക. അതാകട്ടെ, എസ്പിക്ക് തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് എസ്പി ആലോചിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകളെല്ലാം ഒരു പെട്ടിയില്‍ വീഴ്ത്തണമെന്നാണ് അഖിലേഷിന്റെ ആലോചന.

ലഖ്നൗവിലെ ലോഹിയ ട്രസ്റ്റ് ഓഫീസില്‍ അഖിലേഷും സഞ്ജയ് സിങും തമ്മിലുള്ള ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രണ്ടു മാസം മുമ്പ് ഇരുവരും മുലായം സിങിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പായിരുന്നു പ്രധാന വിഷയമെന്ന് നേതാക്കള്‍ സമ്മതിച്ചു.

ഓം പ്രകാശ് രാജ്ഭാറിന്റെ എസ്ബിഎസ്പിയുമായി നിലവില്‍ എസ്പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കിഴക്കന്‍ യുപിയില്‍ ശക്തമായ വേരോട്ടമുള്ള കക്ഷിയാണ് എസ്ബിഎസ്പി. ഇവര്‍ കഴിഞ്ഞ തവണ ബിജെപിക്കൊപ്പമായിരുന്നു. അതിന്റെ നേട്ടം പൂര്‍വാഞ്ചല്‍ മേഖലയില്‍ ബിജെപിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടാണ് എസ്ബിഎസ്പിയുമായി അഖിലേഷ് സഖ്യമുണ്ടാക്കിയിരിക്കുന്നത്.

എസ്ബിഎസ്പിയും ഉവൈസിയുടെ മജ്ലിസ് പാര്‍ട്ടിയും തമ്മില്‍ നേരത്തെ സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ എസ്പി അടുത്തതോടെ എസ്ബിഎസ്പി അഖിലേഷിനൊപ്പം പോന്നു. ഉവൈസിയുമായുള്ള സഖ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉവൈസിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പുതിയ സഖ്യത്തില്‍ ചേരാമെന്നാണ് എസ്ബിഎസ്പി നേതാക്കള്‍ പ്രതികരിച്ചത്. ഇതുവരെ ഉവൈസിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

എസ്ബിഎസ്പിക്ക് പുറമെ ആര്‍എല്‍ഡിയുമായും എസ്പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഉവൈസി ഈ സഖ്യത്തിലേക്ക് എത്തുമെന്നാണ് അനൗദ്യോഗിക വിവരം. മജ്ലിസ് പാര്‍ട്ടി നേതാക്കള്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ബാരബങ്കിയില്‍ പ്രചാരണത്തിന് എത്തിയ ഉവൈസി സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉവൈസി എസ്പിക്കൊപ്പമുള്ളയാളാണെന്നും സിഎഎ സമരം നടത്തിയാല്‍ ശക്തമായി നേരിടുമെന്നുമാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

എസ്പിയുടെ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. പ്രാദേശികമായി വോട്ടുള്ള ചെറുകക്ഷികളെ കൂടെ നിര്‍ത്തുകയാണ് അഖിലേഷ്. എന്നാല്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകളും വിമാനത്താവളങ്ങളും പ്രഖ്യാപിച്ച് ഈ വെല്ലുവിളി മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ കൂടുതല്‍ വെല്ലുവിളി നേരിടുന്നത് കോണ്‍ഗ്രസാണ്. ഇതുവരെ ഒരു പാര്‍ട്ടിയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ടില്ല. വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താനാണ് പ്രിയങ്കയുടെ ശ്രമം.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications