കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് എങ്ങനെയോ മുഖ്യമന്ത്രിയായി; ഒറ്റയ്ക്ക് ഒന്നിനും പറ്റില്ല...' അഖിലേഷ് യാദവ് എയറില്‍

Google Oneindia Malayalam News

ന്യഡല്‍ഹി: കടുത്ത വിമര്‍ശനമാണ് സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രത്തില്‍ അടിതെറ്റിയതോടെ ഇനി അഖിലേഷ് യാദവിന് പ്രതിപക്ഷത്തെ നയിക്കാന്‍ യോഗ്യതയില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസിയാണ് അഖിലേഷിനെതിരെ രംഗത്തുവന്നത് എങ്കില്‍ ഇപ്പോള്‍ എസ്പിയുടെ സഖ്യകക്ഷി തന്നെയാണ് വിമര്‍ശിക്കുന്നത്.

അഖിലേഷ് യാദവിന് ഒറ്റയ്ക്ക് നിന്ന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റില്ലെന്നും മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ എന്തെങ്കിലും സാധിക്കൂ എന്നും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നേതാവ് ഓംപ്രകാശ് രാജ്ഭാര്‍ പറയുന്നു. മുമ്പ് മുഖ്യമന്ത്രിയായത് അച്ഛന്റെ ബലത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഖിലേഷ് യാദവ് ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ നീങ്ങാനിരിക്കെയാണ് സ്വന്തം തട്ടകത്തില്‍ പട...

മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്

1

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് എസ്പി ഉത്തര്‍ പ്രദേശില്‍ മല്‍സരിച്ചത്. ദയനീയമായ പരാജയമായിരുന്നു ഫലം. മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് നേരിട്ട വേളയിലായിരുന്നു ഈ തോല്‍വി. 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് അഖിലേഷ് തയ്യാറായില്ല. പകരം ബിഎസ്പിയെ കൂടെ ചേര്‍ത്തു. അപ്പോഴും തോറ്റു.

2

2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ബിഎസ്പിയുമായും സഖ്യമില്ലെന്നും രണ്ടു പാര്‍ട്ടികളും ഗുണം ചെയ്യില്ലെന്നുമുള്ള നിലപാടായിരുന്നു അഖിലേഷിന്. പ്രാദേശിക കക്ഷികളുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചു. അതുവരെ ബിജെപിക്കൊപ്പം നിന്നിരുന്ന എസ്ബിഎസ്പിയെ അഖിലേഷ് കൂടെ നിര്‍ത്തി. പക്ഷേ, അപ്പോഴും തോല്‍വി തന്നെയായിരുന്നു ഫലം.

3

എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭാര്‍ വളരെ രൂക്ഷമായ ഭാഷയിലാണ് ഇന്ന് അഖിലേഷിനെ വിമര്‍ശിച്ചിരിക്കുന്നത്. അഖിലേഷ് സ്വന്തമായി നേരിട്ട് വിജയിച്ച ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് പറഞ്ഞുതരാമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളാണ് എസ്ബിഎസ്പിക്ക് കിട്ടിയത്. 2017ല്‍ ബിജെപിക്കൊപ്പം നിന്ന വേളയില്‍ അതിലേറെ സീറ്റുകള്‍ ഇവര്‍ക്ക് കിട്ടിയിരുന്നു.

4

2012ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു അഖിലേഷ് യാദവ്. അത് അഖിലേഷിന്റെ മിടുക്കല്ലെന്നും അച്ഛന്‍ മുലായം സിങ് യാദവാണ് ആ തിരഞ്ഞെടുപ്പ് നയിച്ചതെന്നും രാജ്ഭാര്‍ പറയുന്നു. മുലായം സിങ് യാദവ് ശക്തനായ നേതാവായിരുന്നു. അതിന് ശേഷം അഖിലേഷ് നയിച്ച തിരഞ്ഞെടുപ്പുകളെല്ലാം തോല്‍ക്കുകയാണ് ചെയ്‌തെന്നും രാജ്ഭാര്‍ പറഞ്ഞു.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

2017ലും 2022ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, 2014ലും 2019ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം എസ്പി തോറ്റു. കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും തോറ്റു. അസംഗഡിലും രാംപൂരിലും എസ്പി തോറ്റത് അപ്രതീക്ഷിതമാണ്. എസ്പിയുടെ ശക്തി കേന്ദ്രമാണ് ഈ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും. അഖിലേഷും അസംഖാനും എംപിമാരായ മണ്ഡലമാണവയെന്നും രാജ്ഭാര്‍ പറഞ്ഞു.

6

നിലവിലെ രാഷ്ട്രീയ സാഹചര്യം എസ്പിക്ക് തന്നെ തിരിച്ചടിയാണ്. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടു മണ്ഡലത്തിലും എത്തിയില്ല. പിന്നെ എങ്ങനെ ആ പാര്‍ട്ടി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കും. അഖിലേഷ് എസി റൂമില്‍ നിന്ന് പുറത്തുവരണം. കളത്തിലിറങ്ങി കളിക്കണം. എസി റൂമിലിരുന്നാല്‍ നിങ്ങള്‍ക്കൊപ്പം ആരും ചേരില്ലെന്നും രാജ്ഭാര്‍ പറഞ്ഞു.

7

അഖിലേഷ് യാദവ് എസി റൂമിലിരിക്കുന്നതിനെ രാജ്ഭാര്‍ കഴിഞ്ഞ മാസവും കുറ്റപ്പെടുത്തിയിരുന്നു. ഇന്നും അക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ എസ്പിയുമായുള്ള സഖ്യം തുടരുമെന്നാണ് രാജ്ഭാര്‍ പറയുന്നത്. എത്ര ഗ്രാമങ്ങള്‍ അഖിലേഷ് സന്ദര്‍ശിച്ചു, പ്രാദേശികമായി എത്ര നേതാക്കളെ വാര്‍ത്തെടുത്തു, എന്നാല്‍ മുലായവും ശിവപാല്‍ യാദവും ഇതുപോലെ ആയിരുന്നില്ലെന്നും രാജ്ഭാര്‍ പറഞ്ഞു.

English summary
Akhilesh Yadav Please Come Out From AC Room; Work With Grassroot- Om Prakash Rajbhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X