കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്ജിക്ക് പകരം അക്ഷയ് കുമാറിന്റെ ഗെയിമിംഗ് ആപ്പ്, ഫൗജി.... ആത്മനിര്‍ഭറിലെ ആദ്യ ഗെയിം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ പബ്ജി നിരോധിച്ചത് മുതല്‍ വലിയ ബഹളങ്ങളാണ് ഗെയിമിംഗ് ലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരമൊരുക്കുകയാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഈ ഗെയിം വരുന്നത്. വാര്‍ ഗെയിമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് ഈ ഗെയിമിലൂടെ പറയുക. രാജ്യസ്‌നേഹത്തിന്റെ പുതിയ മോഡല്‍ കൂടിയാണ് ഇതിലൂടെ ബിജെപി പയറ്റുന്നത്.

1

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഗെയിമാണ് പബ്ജി. ഇത് നിരോധിച്ച സാഹചര്യത്തില്‍ ആ ഇടത്തിലേക്ക് കടന്നുവരാനാണ് ഫൗജി ലക്ഷ്യമിടുന്നത്. സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് ആത്മനിര്‍ഭറിലൂടെ മോദി ലക്ഷ്യമിടുന്നത്. സംരംഭകനായ വിശാല്‍ ഗോണ്ഡാലിനും ഇതില്‍ നിക്ഷേപമുണ്ട്. ഗെയിമിലൂടെ ലഭിക്കുന്ന 20 ശതമാനം വരുമാനം കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് കാ വീര്‍ ട്രസ്റ്റിലേക്ക് നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫണ്ട് റെയിസിംഗ് പദ്ധതിയാണിത്.

അക്ഷയ് കുമാറിന്റെ ആദ്യത്തെ ഗെയിമിംഗ് സംരംഭകം കൂടിയാണിത്. ഫൗജിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ജനങ്ങളിലേക്ക് എത്തും. എന്‍കോര്‍ ഗെയിംസാണ് ഈ ഗെയിം ഡെവലെപ് ചെയ്യുന്നത്. അതേസമയം പബ്ജി നിരോധിച്ചത് കൊണ്ടുള്ള പ്രതിഷേധങ്ങളെ ഫൗജി കൊണ്ട് മറികടക്കാം എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ പബ്ജിയുടെ മൊബൈല്‍, ഡെസ്‌ക്ടോപ്പ് വേര്‍ഷനുകള്‍ ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമാണ്. അക്ഷയ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

മൊബൈലിലോ ഡെസ്‌ക്ടോപ്പിലെ ആണോ ഫൗജി ഉണ്ടാവുകയെന്ന ചോദ്യങ്ങളും അക്ഷയ് കുമാറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം നിരോധനം മാറ്റാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് പബ്ജി. ടെന്‍സെറ്റ് മീഡിയ ഗ്രൂപ്പ് എല്ലാ ഉപഭോക്താക്കളുടെയും ഡാറ്റാ പ്രൈവസി ഉറപ്പു നല്‍കുന്നുണ്ട്. 118 ആപ്പുകളാണ് നേരത്തെ ഇന്ത്യ നിരോധിച്ചത്. അതേസമയം ലോക്ഡൗണ്‍ കാലത്ത് ഏറ്റവും അധികം ആശ്വാസം നല്‍കിയ ഗെയിമാണ് പബ്ജിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.

English summary
akshay kumar announces new game faug to compete with pubg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X