കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മാസം കൊണ്ട് മമതയുടെ തട്ടകം മടുത്തു: കോണ്‍ഗ്രസിലേക്ക് മടങ്ങി ഗോവയിലെ പ്രമുഖ നേതാവ്

Google Oneindia Malayalam News

പനാജി: അടുത്തിടെ മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയ പ്രമുഖ നേതാവ് കോണ്‍ഗ്രസിലേക്ക് തിരികെ മടങ്ങാന്‍ ഒരുങ്ങുന്നതായി സൂചന. മൂന്ന് തവണ എംഎൽഎയായ അലക്‌സോ റെജിനാൾഡോ ലോറൻകോയാണ് മമത ബാനർജിയുടെ തട്ടകത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്. പാർട്ടി വിട്ട് ഒരു മാസത്തിന് ശേഷമാണ് നേതാവിന്റെ മനം മാറ്റം. ദക്ഷിണ ഗോവയിലെ കുർട്ടോറിമിൽ നിന്നുള്ള മുൻ എം‌ എൽ ‌എയായ ലോറൻ‌കോ ഒരു കാരണവും വ്യക്തമാക്കെ ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് വിടുകായിരുന്നു.

മഞ്ജു വാര്യർ മാത്രമാണെങ്കിലും സിനിമ ഞങ്ങള്‍ എടുക്കാമെന്ന് പറയുന്ന എത്രപേരുണ്ട് ഇവിടെ: ഭാഗ്യലക്ഷ്മിമഞ്ജു വാര്യർ മാത്രമാണെങ്കിലും സിനിമ ഞങ്ങള്‍ എടുക്കാമെന്ന് പറയുന്ന എത്രപേരുണ്ട് ഇവിടെ: ഭാഗ്യലക്ഷ്മി

ലോറൻകോയോട് മുൻ ബി ജെ പി മന്ത്രിയും കോൺഗ്രസുകാരനുമായ ലോബോ

പാർട്ടി വിടാനുള്ള തന്റെ തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ്അധ്യക്ഷ ബാനർജിയെ അറിയിച്ചുകൊണ്ട് അദ്ദേഹം രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേരാൻ തന്റെ അനുയായികൾ തന്നെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസ് നേതാവ് മൈക്കിൾ ലോബോ എന്നോട് വീണ്ടും കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ആളുകൾ പറയുന്നത് ഞാൻ കേൾക്കും, "അദ്ദേഹം പറഞ്ഞു. പാർട്ടിയിലേക്ക് മടങ്ങി "ഗോവയിൽ കോൺഗ്രസിന്റെ ശക്തി വർദ്ധിപ്പിക്കാൻ" ലോറൻകോയോട് മുൻ ബി ജെ പി മന്ത്രിയും കോൺഗ്രസുകാരനുമായ ലോബോ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍

ടി എം സിക്ക് വേണ്ടി കോൺഗ്രസിനെ ഉപേക്ഷിച്ചത് തന്റെ തെറ്റാണ്.

ടി എം സിക്ക് വേണ്ടി കോൺഗ്രസിനെ ഉപേക്ഷിച്ചത് തന്റെ തെറ്റാണ്. ചെയ്ത തെറ്റിന് തന്റെ അനുയായികളോടും അഭ്യുദയകാംക്ഷികളോടും ക്ഷമാപണം നടത്തുന്നതായും മാധ്യമങ്ങള്‍ക്ക് മുമ്പാകെ അദ്ദേഹം പറഞ്ഞു. "ഞാൻ [ടിഎംസിയിൽ ചേരാനുള്ള] തീരുമാനം എടുത്തപ്പോൾ, അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്റെ അനുയായികളും എന്റെ കുടുംബവുമായ ഒരുപാട് ആളുകളെ ഞാന്‍ വേദനിപ്പിച്ചു. ടിഎംസിയിൽ ചേരുന്നതിലൂടെ ഒരു പുതിയ മുന്നേറ്റം വാഗ്ദാനം ചെയ്തിരുന്നുവെന്നും,"- ലോറൻകോ പറഞ്ഞു. എന്നാല്‍ ടി എം സിയില്‍ ചേർന്ന അന്ന് മുതല്‍ തന്നെ തന്നോട് അടുത്ത ആളുകള്‍ നിരന്തരം പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.

ടി എം സിയുടെ കടന്ന് വരവ് ഗോവ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍

ടി എം സിയുടെ കടന്ന് വരവ് ഗോവ തിരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെടുമെന്നും അണികള്‍ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. എട്ട് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ ലോറൻകോയുടെ പേര് പാർട്ടി ഉൾപ്പെടുത്തിയിട്ടും അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്തുപോകുകയായിരുന്നു.

രാജിവച്ചായിരുന്നു ലോറൻകോ ടി എം സിയില്‍ ചേർന്നത്

ഡിസംബറിൽ ലോറൻകോ കോൺഗ്രസിൽ നിന്ന് പുറത്ത് പോയതോടെ നിയമസഭയിലെ പാർട്ടി അംഗബലം മൂന്നില്‍ നിന്നും രണ്ടായി ചുരുങ്ങിയിരുന്നു. മുൻ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ ദിഗംബർ കാമത്തും പ്രതാപ്സിംഗ് റാണെയുമാണ് സഭയില്‍ അവേശേഷിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. കർട്ടോറിമിൽ നിന്നുള്ള എം എൽ എ സ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവച്ചായിരുന്നു ലോറൻകോ ടി എം സിയില്‍ ചേർന്നത്. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻറ് കൂടിയായിരുന്നു അദ്ദേഹം.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസുമായും

അതേസമയം പാർട്ടി വിട്ടതോടെ ലോറൻകോയ്ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ദിഗംബർ കാമത്തിനെപ്പോലുള്ള നേതാക്കള്‍ നടത്തിയത്. സംസ്ഥാനത്തെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസുമായും ആം ആദ്മിയുമായും കൂടിക്കാഴ്‌ച നടത്തിയതിന് ശേഷവും ലൗറെൻകോയ്ക്ക് കോൺഗ്രസ് അമിത പ്രാധാന്യം നൽകിയെന്നും മുൻ എംഎൽഎയുടെ തെറ്റുകൾ അവഗണിച്ചുകൊണ്ട് അദ്ദേഹത്തെ ലാളിക്കുകയായിരുന്നുവെന്നുമായിരുന്നു ദിഗംബർ കാമത്തിന്റെ വിമർശനം.

Recommended Video

cmsvideo
പ്രസംഗത്തിനിടെ ടെലിപ്രോംറ്റര്‍ പണിമുടക്കി; നാണംകെട്ട് മോദി; ട്രോളോട് ട്രോളുകള്‍

English summary
alex reginaldo lourenco returns to Congress a month later joins TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X