Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക്.... സോണിയാ ഗാന്ധിയെ കണ്ടു, മടക്കം അഞ്ച് വര്‍ഷത്തിന് ശേഷം!!

ദില്ലി: കോണ്‍ഗ്രസ് ദില്ലി ഘടകം മാറ്റത്തിനൊരുങ്ങവേ പ്രമുഖ ആംആദ്മി പാര്‍ട്ടി നേതാവ് അല്‍ക്കാ ലാമ്പ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. ദില്ലി രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ലാമ്പയുടെ മാറ്റം. സോണിയാ ഗാന്ധിയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവാണ് ലാമ്പ. ഇവര്‍ ആംആദ്മി പാര്‍ട്ടി നേതൃത്വുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടി വിടുമെന്ന സൂചനയാണ് ഇത്.

അതേസമയം ദില്ലിയില്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അല്‍ക്കാ ലാമ്പ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. അരവിന്ദ് കെജ്രിവാളിനെ സംബന്ധിച്ച് ഇത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. പക്ഷേ കരുത്തുറ്റ വനിതാ മുഖമാണ് പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. ഇത് കുടുംബ വോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആംആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. നേരത്തെ ഇവരെ പുറത്താക്കണമെന്ന് നേതാക്കള്‍ ഉന്നയിച്ചിരുന്നു.

സോണിയയുമായി കൂടിക്കാഴ്ച്ച

സോണിയയുമായി കൂടിക്കാഴ്ച്ച

അപ്രതീക്ഷിതമായിട്ടാണ് അല്‍ക്ക ലാമ്പ സോണിയാ ഗാന്ധിയെ കാണാനെത്തിയത്. ഇവര്‍ ചര്‍ച്ച നടത്തിയ കാര്യം എന്താണെന്ന് അറിയില്ലെങ്കിലും അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. അതിനുള്ള മുന്നൊരുക്കമാണ് ഇത്. അതേസമയം അല്‍ക്ക ലാമ്പയുടെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവ് കൂടിയായിരിക്കും ഇത്. നേരത്തെ നേതൃത്വവുമായി ഇടഞ്ഞാണ് അല്‍ക്ക പാര്‍ട്ടി വിട്ടത്.

കാരണം ഇതാണ്

കാരണം ഇതാണ്

ആംആദ്മി പാര്‍ട്ടി 2020ല്‍ വിടുമെന്ന് അല്‍ക്ക നേരത്തെ തന്നെ പറഞ്ഞിരുന്നു. നേതൃത്വുമായി ഇടഞ്ഞതും പ്രധാന കാരണമാണ്. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കാനുള്ള പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചതോടെയാണ് അല്‍ക്ക ലാമ്പ കെജ്രിവാളിന്റെ കണ്ണിലെ കരടായി മാറിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ രാജീവ് ഗാന്ധിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കെജ്രിവാള്‍ ഇത്തരമൊരു നീക്കം നടത്തിയത്.

മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക

മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക

കോണ്‍ഗ്രസിന്റെ മുന്‍നിര പോരാളിയായിരുന്നു അല്‍ക്ക ലാമ്പ. 1994ല്‍ വിദ്യാര്‍ത്ഥി നേതാവായിട്ടാണ് അവര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2002ല്‍ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെയാണ് ലാമ്പ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിനിടയില്‍ ദില്ലിയിലെ മോട്ടി നഗറില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ലാണ് അല്‍ക്ക കോണ്‍ഗ്രസ് വിട്ട് എഎപിയിലെത്തിയത്.

എഎപിയുമായി പ്രശ്‌നങ്ങള്‍

എഎപിയുമായി പ്രശ്‌നങ്ങള്‍

ആംആദ്മി പാര്‍ട്ടിയിലെ നേതാക്കളുമായി വലിയ പ്രശ്‌നങ്ങള്‍ അല്‍ക്ക ലാമ്പയ്ക്കുണ്ട്. പാര്‍ട്ടി നേതൃത്വം നല്‍കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് അല്‍ക്കയെ നേതൃത്വം ഒഴിവാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താനും ഇവര്‍ വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോയ്ക്കും താനെത്തില്ലെന്ന് ഇവര്‍ മറുപടി നല്‍കിയതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. അല്‍ക്ക ലാമ്പയെ ഒറ്റപ്പെടുത്താനും നീക്കങ്ങളുണ്ടായി. ഇതോടെയാണ് പാര്‍ട്ടി വിടുന്നതായി ഇവര്‍ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

രണ്ട് പുതിയ നേതാക്കളെയാണ് കോണ്‍ഗ്രസ് ദില്ലിയിലെ മുഖമായി ഉയര്‍ത്തി കാണിക്കാന്‍ പോകുന്നത്. അല്‍ക്ക ലാമ്പ പാര്‍ട്ടിയിലേക്ക് വന്നാല്‍ ദില്ലി അധ്യക്ഷ സ്ഥാനം നല്‍കിയേക്കും. അതേസമയം താരിഖ് അന്‍വറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങളും മുന്നിലുണ്ട്. അജയ് മാക്കന്‍ അടക്കമുള്ളവര്‍ കരുത്തരായ നേതാക്കള്‍ അല്ലെന്നാണ് വാദം. പിസി ചാക്കോ ദില്ലിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് മാറാന്‍ ഒരുങ്ങുകയാണ്. ഇതാണ് മാറ്റത്തിന് കാരണം.

വനിതാ വോട്ടുകള്‍

വനിതാ വോട്ടുകള്‍

അല്‍ക്കാ ലാമ്പ വരുന്നതിലൂടെ വനിതാ വോട്ടുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മഹിളാ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച അല്‍ക്കയ്ക്ക് ഇതിനെ കുറിച്ച് വലിയ ധാരണയുണ്ട്. നേരത്തെ എഎപിയെ അവരെ വിജയിപ്പിച്ചതും സ്ത്രീ വോട്ടുകള്‍ കൂടുതല്‍ നേടിയാണ്. സ്ത്രീകളുടെ കുടുംബ വോട്ടുകളാണ് എഎപി ഇത്തവണയും ലക്ഷ്യമിടുന്നത്. സൗജന്യ വൈദ്യുതി പദ്ധതിയൊക്കെ ഇത് മുന്നില്‍ കണ്ടാണ്. എന്നാല്‍ അല്‍ക്കാ ലാമ്പ വരുന്നതോടെ ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ചാന്ദ്‌നി ചൗക്കില്‍ തന്നെ അവര്‍ക്ക് സോണിയാ ഗാന്ധി ടിക്കറ്റ് നല്‍കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+