Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീരാമനും ശ്രീകൃഷ്ണനും ദേശീയ ബഹുമതി കിട്ടണം, നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജ്

ദില്ലി: ഹിന്ദു വിഭാഗത്തിന്റെ മൗലികാവകാശത്തിന്റെ ഭാഗമാക്കണം ഗോസംരക്ഷണം. നേരത്തെ അലഹബാദ് ഹൈക്കോടതി ജഡ്ജ് പറഞ്ഞ കാര്യങ്ങളാണിത്. അതേ ജഡ്ജി തന്നെ വീണ്ടും മറ്റൊരു നിര്‍ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ദേശീയ ബഹുമതി നല്‍കുന്നതിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ രാമായണത്തിനും അത് എഴുതിയ വാല്‍മീകിക്കും ഭഗവദ്ഗീതയ്ക്കും അതെഴുതി വേദവ്യാസനും ദേശീയ ബഹുമതി നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. അതേസമയം യാദവിന്റെ പരാമര്‍ശം നിയമവൃത്തങ്ങളെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുകയാണ്.

1

ഇന്ത്യന്‍ ഭരണഘടന ഒരാള്‍ക്ക് നിരീശ്വരവാദിയായിരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ദേവന്‍മാര്‍ക്കോ ദേവിമാര്‍ക്കോ എതിരായി മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറയുന്നു. ഹത്രസില്‍ നിന്നുള്ള ആകാശ് ജാദവിന്റെ ജാമ്യാപേക്ഷ അനുവദിക്കവേയാണ് ഇക്കാര്യങ്ങള്‍ ജസ്റ്റിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഹിന്ദു ആരാധനാമൂര്‍ത്തികളെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ജനുവരി നാലിന് ഈ കേസില്‍ ആകാശ് ജാദവ് അറസ്റ്റിലായിരുന്നു. ഈ കേസ് പരിഗണിക്കവേയാണ് ശേഖര്‍ കുമാര്‍ യാദവ് രാമനെയും ശ്രീകൃഷ്ണനെയും ദേശീയ ബഹുമതിക്കായി പിന്തുണച്ചത്.

നേരത്തെ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ടയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. ആ സമയത്താണ് പശുവിനെ ദേശീയ മൃഗമായി പരിഗണിക്കണമെന്നും, അതിന്റെ സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ സ്വീകരിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജീവിയാണ് പശുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ടെന്ന് ജസ്റ്റിസ് യാദവ് പന്ത്രണ്ട് പേജ് വരുന്ന വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു. കുട്ടികളെ ഈ വിഷയത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും, സ്‌കൂളുകളില്‍ ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും, കുട്ടികളെ ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് പഠിപ്പിക്കണമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം ഹിന്ദു ദൈവ നിന്ദ എന്ന് തോന്നിയാല്‍ അറസ്റ്റ് ചെയ്താല്‍ ജയിലിലിടാം എന്ന സന്ദേശം കൂടിയാണ് ജസ്റ്റിസില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷെയര്‍ ചെയ്ത വ്യക്തി കഴിഞ്ഞ പത്ത് മാസത്തോളം ജയിലില്‍ ആണ്. അതുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. അടുത്തൊന്നും വിചാരണ തുടങ്ങിയാലും, അവസാനിക്കാന്‍ സാധ്യതയില്ല. ഒരു വ്യക്തി സ്വന്തം രാജ്യത്തിന്റെ ദൈവങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+