ഹിന്ദു ജ്യോതിഷം, പൂജാവിധികള്‍..... അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ ബിരുദാനന്തര കോഴ്‌സുകള്‍!!
ദില്ലി: അലഹബാദ് യൂനിവേഴ്‌സിറ്റിയില്‍ പുതിയ ബിരുദാനന്തര കോഴ്‌സുകളില്‍ വന്‍ വെറൈറ്റി. ഹിന്ദു ജ്യോതിഷവും, പൂജാവിധികളിലുമെല്ലാം ബിരുദമാണ് സര്‍വകലാശാലയില്‍ ഇനി ലഭിക്കാന്‍ പോകുന്ന പുതിയ കോഴ്‌സുകള്‍. സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗമാണ് ഈ കോഴ്‌സുകള്‍ കൊണ്ടുവരുന്നത്.

ഹിന്ദു മതത്തിന്റെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സുകള്‍ സര്‍വകലാശാലയില്‍ കൊണ്ടുവരുന്നത്. സംസ്‌കൃത വിഭാഗത്തില്‍ വേദിക് പഠനത്തിനുള്ള സെന്റര്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു.
അതേസമയം മതപരമായ പഠനത്തിലേക്ക് ഹിന്ദു മതവും വരുന്നുവെന്ന് ഇതോടെ വ്യക്തമാകുകയാണ്. മൂന്ന് പുതിയ കോഴ്‌സുകളും വേദി പഠനത്തെ ആസ്പദമായിട്ടായിരിക്കും. വേദ പഠനങ്ങളുടെ നിര്‍ണായക ഭാഗങ്ങളായിരിക്കും ഇതെല്ലാം. ഹിന്ദു മതത്തിന്റെ ആചാരങ്ങളും പൂജാവിധികളും കര്‍മങ്ങളും, ജ്യോതിഷവുമെല്ലാം ഈ പഠനത്തിന്റെ ഭാഗമായിരിക്കും.
അടുത്ത അക്കാദമിക സെഷന്‍ മുതലാണ് ഈ കോഴ്‌സുകള്‍ ആരംഭിക്കുക. 2023-24 അധ്യയന വര്‍ഷത്തില്‍ ഈ കോഴ്‌സുകള്‍ നല്ല രീതിയില്‍ ആരംഭിക്കുമെന്ന് സംസ്‌കൃത വിഭാഗം പറയുന്നു.
രണ്ട് പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്കും രണ്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുമുള്ള അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും. ഇതിന് വളരെ വിശദമായ രൂപരേഖ സംസ്‌കൃത വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. വേദിക് പഠനത്തിന്റെ സെന്ററില്‍ വെച്ചാണ് പൂജാ വിധികള്‍ക്കുള്ള ഡിപ്ലോമകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാനം ചെയ്യുക.
ഒരു വര്‍ഷത്തെ കോഴ്‌സാണിത്. അഡ്മിഷന് ബിരുദമാണ് യോഗ്യത. അതേസമയം ജ്യോതിഷത്തിലെ ഡിപ്ലോമയും ഒരു വര്‍ഷത്തെ കോഴ്‌സായിരിക്കും. യുജി കോഴ്‌സിന് ശേഷമായിരിക്കും ഈ കോഴ്‌സ് ചെയ്യാന്‍ സാധിക്കുക.
ബൗദ്ധിക പഠനത്തില്‍ ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് തുടങ്ങാനും സംസ്‌കൃത വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ഇത് രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ ഡിഗ്രി പദ്ധതിയാണ്. ഡിഗ്രി പഠനത്തില്‍ സംസ്‌കൃത ഉപവിഷയമായോ പ്രധാന വിഷയമായോ എടുത്തവര്‍ക്ക് മാത്രമാണ് ഈ കോഴ്‌സിന് യോഗ്യതയുണ്ടാവുക.
ഈ മൂന്ന് കോഴ്‌സുകളും തുടങ്ങാനുള്ള ശുപാര്‍ശ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സംസ്‌കൃത വകുപ്പിന്റെ തലവനായ പ്രൊഫസര്‍ രാം സേവക് ദുബെ പറഞ്ഞു. അക്കാദമിക് കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഇതുണ്ടാവും. അന്തിമ അനുമതി കിട്ടിയാല്‍ പെട്ടെന്ന് ഈ കോഴ്‌സ് തുടങ്ങും. അടുത്ത വര്‍ഷമാണ് മുന്നില്‍ കാണുന്നത്.
സര്‍വകലാശാലയില്‍ നിന്ന് ജ്യോതിഷവും പൂജാവിധികളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തൊഴിലവസരങ്ങളാണ് ലഭിക്കുകയെന്ന് ദുബെ പറയുന്നു. നമ്മുടെ മതത്തിലെ വലിയ സംസ്‌കാരത്തെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേദ പഠനവും, പൂജാവിധികളും, മന്ത്രോചാരങ്ങളും മണ്‍ മറഞ്ഞ് പോയി കൊണ്ടിരിക്കുകയാണ്. അതില്‍ ജ്യോതിഷവും വരും. അത് സംരക്ഷിക്കുക എന്നത് ഈ കോഴ്‌സുകളിലൂടെ സാധ്യമാകുമെന്നും ദുബെ പറഞ്ഞു.












Click it and Unblock the Notifications