Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുമായുള്ള സഖ്യം അവസാനിച്ചു: പ്രാദേശിക പാർട്ടികൾ ഒത്തുചേരണമെന്ന് അകാലി ദള്‍

ദില്ലി: ബിജെപിയുമായുള്ള തന്‍റെ പാര്‍ട്ടിയുടെ സഖ്യം അവസാനിച്ചിച്ചെന്ന് ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റ് സുഖ്‌ബീർ സിംഗ് ബാദൽ. ബിജെപിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ ഒത്തുചേർന്ന് ഒരു ദേശീയ മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ തന്റെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പാർട്ടിക്ക് കര്‍ഷകരുടെ വിഷയങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അതിനാൽ ബിജെപിയുമായുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സഖ്യം വിച്ഛേദിക്കുകയാണെന്നും സുഖ്‌ബീർ സിംഗ് ബാദൽ പറഞ്ഞു. "എസ്എഡി ഒരു കർഷക പാർട്ടിയാണ്, അവരുടെ പ്രശ്നങ്ങൾ നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണ്. എന്ത് സംഭവിച്ചാലും എന്ത് വിലകൊടുത്തും ഞങ്ങൾ ഈ നിയമങ്ങൾ പഞ്ചാബിൽ നടപ്പാക്കാൻ അനുവദിക്കില്ല, "ബാദൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.

bjp

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബാദലിന്റെ ഭാര്യയും പാര്‍ട്ടി എംപിയുമായ ഹർസിമ്രത്ത് കൗർ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിരോമണി അകാലി ദളിന്‍റെ ഇത്തരമൊരു പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ശിരോമണി അകാലി ദളും എഎപിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകളും പുരോഗമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+