കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം നല്‍കി സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു, സുബൈര്‍ ഇപ്പോഴും ദല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ്. യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാടയിരുന്നു ഹര്‍ജി.

സുബൈറിന് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. സുബൈറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് സുബൈറിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ വാദിച്ചു.

alt news

ഹിന്ദു സന്യാസിമാര്‍ക്കെതിരായ ട്വീറ്റിന്റെ പേരില്‍ യുപി പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഷിന്‍സോ ആബെയുടെ നില അതീവഗുരുതരം; ജീവന്‍ രക്ഷിക്കാന്‍ കഠിന ശ്രമങ്ങളുമായി ഡോക്ടര്‍മാര്‍ഷിന്‍സോ ആബെയുടെ നില അതീവഗുരുതരം; ജീവന്‍ രക്ഷിക്കാന്‍ കഠിന ശ്രമങ്ങളുമായി ഡോക്ടര്‍മാര്‍

മതവികാരം വൃണപ്പെടുത്തുന്ന ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ജൂണ്‍ 27നാണ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുബൈര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.

വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്

1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഫാക്ട് ചെക്ക് വെബ്സൈറ്റാണ് ആള്‍ട്ട് ന്യൂസ്. യതി നരസിംഹാനന്ദ്, മഹന്ത് ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നീ ഹിന്ദു നേതാക്കളെ 'വിദ്വേഷകര്‍' എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതിന് മെയ് മാസത്തില്‍ സുബൈറിനെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) പ്രകാരവും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയതിനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമത്തിലെ സെക്ഷന്‍ 67 പ്രകാരമാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Alt news co founder Mohammed Zubair granted interim bail by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X