Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നല്‍കിയില്ല, അമരീന്ദര്‍ തെറിച്ചു, ചന്നി വന്നു എല്ലാം ശരിയായെന്ന് രാഹുല്‍

ദില്ലി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. അമരീന്ദര്‍ സിംഗിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് കാരണങ്ങളുണ്ടെന്ന് രാഹുല്‍ പറയുന്നു. പഞ്ചാബിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാന്‍ കോണ്‍ഗ്രസ് അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈദ്യുത കമ്പനികളുമായി കരാറുണ്ടെന്ന കാരണത്താല്‍ അദ്ദേഹം അതിന് വഴങ്ങിയില്ല. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാത്ത മുഖ്യമന്ത്രിയെ വേണ്ടെന്ന് ഞങ്ങളും തീരുമാനം. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് കാരണം അതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ അമരീന്ദറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

1

ക്യാപ്റ്റനെ മാറ്റാന്‍ തക്കത്തായ കാരണമുണ്ടായിരുന്നു. സൗജന്യ വൈദ്യുതി നല്‍കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കരാറിന്റെ പേരില്‍ അതില്‍ നിന്ന് ക്യാപ്റ്റന്‍ സാബ് ഒഴിഞ്ഞ് മാറുകയായിരുന്നു. അദ്ദേഹത്തെ മാറ്റാതെ ഞങ്ങള്‍ക്ക് മുമ്പ് മറ്റ് വഴികളുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ പ്രിയങ്ക ഗാന്ധിയും അമരീന്ദറിനെ മാറ്റിയതില്‍ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ദില്ലിയില്‍ നിന്ന് ബിജെപിയാണ് അമരീന്ദര്‍ സര്‍ക്കാരിനെ നിയിച്ചിരുന്നതെന്ന് കോണ്‍ഗ്രസിന് മനസ്സിലായ നിമിഷം അദ്ദേഹത്തെ മാറ്റിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന് അഞ്ച് വര്‍ഷം ഒരു സര്‍ക്കാരുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ആ സര്‍ക്കാരിന് പോരായ്മകളുണ്ടായിരുന്നു. ആ സര്‍ക്കാരിന് വഴിതെറ്റി പോയി എന്നതാണ് സത്യം. കാരണം അത് ഭരിച്ചിരുന്നത് അമരീന്ദര്‍ സിംഗാണ്. ആ സര്‍ക്കാര്‍ പഞ്ചാബില്‍ നിന്ന് ഭരിക്കുന്നത് അവസാനിപ്പിച്ചു. അവരെ നയിച്ചിരുന്നത് ദില്ലിയില്‍ നിന്നുള്ളവരായിരുന്നു. ദില്ലിയെന്ന് പറയുമ്പോള്‍ അത് കോണ്‍ഗ്രസല്ല. അത് നയിച്ചിരുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. അവര്‍ തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നു. അത് അറിഞ്ഞ ഉടന്‍ ഞങ്ങള്‍ ആ സര്‍ക്കാരിനെ മാറ്റിയെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നേരത്തെ ഈ ആരോപണം രാഹുല്‍ ഉന്നയിച്ചപ്പോള്‍ അമരീന്ദര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

രാഹുലും പ്രിയങ്കയും കുട്ടികളാണെന്നും, അവരോട് പ്രതികരിക്കാന്‍ താനില്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ വളരാനുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രചാരണം മെച്ചപ്പെട്ടെങ്കിലും ഇതുവരെ പ്രകടനപത്രിക പുറത്തിറക്കിയിട്ടില്ല. വോട്ടെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രമാണ് ഉള്ളത്. പ്രകടനപത്രിക വൈകുന്നതില്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ നിരാശരാണ്. ഇന്നോ നാളെയോ ഓണ്‍ലൈന്‍ വഴി പ്രകടനപത്രിക പുറത്തിറങ്ങുമെന്നാണ് സൂചന. എന്തിനാണ് ഇത്രയും വൈകുന്നതെന്നും, ആരെയാണ് കാത്തിരിക്കുന്നതെന്നും സീനിയര്‍ നേതാക്കള്‍ ചോദിക്കുന്നു. പ്രകടനപത്രികയ്ക്കായി ഒരു കമ്മിറ്റി വരെ ഉണ്ടായിട്ടും ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും സീനിയര്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+