അമരീന്ദറിന്റെ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസ്? ബുധനാഴ്ച്ച പ്രഖ്യാപിച്ചേക്കും, ബിജെപിക്ക് പ്രതീക്ഷ
ദില്ലി: കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബുധനാഴ്ച്ച സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ചണ്ഡീഗഡില്‍ അമരീന്ദറിന്റെ നിര്‍ണായക വാര്‍ത്താസമ്മേളനം നടക്കാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ എല്ലാ മാധ്യമങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടുന്നത് ഔദ്യോഗികമായി അമരീന്ദര്‍ നാളെ പ്രഖ്യാപിച്ചേക്കും. തന്നെ മാറ്റിയ രീതിയില്‍ പ്രതിഷേധിച്ചാണ് അമരീന്ദര്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നത്. പഞ്ചാബ് ജനതയ്ക്ക് വേണ്ടിയുള്ളതാണ് ഈ പാര്‍ട്ടി. കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പാര്‍ട്ടി ഉണ്ടാക്കുന്നതെന്നാണ് അമരീന്ദര്‍ നേരത്തെ പറഞ്ഞത്.

ബിജെപിയുമായി സീറ്റ് വിഭജനം അടക്കം മുന്നില്‍ കണ്ടാണ് അമരീന്ദര്‍ ഇത്തരമൊരു നീക്കത്തിന് ഇറങ്ങിയത്. ദീപാവലിക്ക് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു. നവംബറോടെ ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് അമരീന്ദര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും അമരീന്ദര്‍ നടത്തുന്നുണ്ട്. ഇത് വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് ഉയര്‍ത്തുന്നത്. കര്‍ഷക സമരം ഒത്തുതീര്‍ന്നാല്‍ ബിജെപിയുമായി അമരീന്ദര്‍ സഖ്യമുണ്ടാക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ ബിജെപി അംഗീകരിച്ചേക്കും. നവംബറോടെ കര്‍ഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് അമരീന്ദറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. കോണ്‍ഗ്രസുമായി തെറ്റിദ്ധരിച്ച് കുറച്ച് വോട്ടുകള്‍ ഇതുവഴി ലഭിക്കുമെന്ന് അമരീന്ദര്‍ ഉറപ്പാക്കും. നവജ്യോത് സിംഗ് സിദ്ദുവിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റന്‍. വില കുറഞ്ഞ രാഷ്ട്രീയമാണ് കോണ്‍ഗ്രസിലുള്ളവര്‍ കളിക്കുന്നത്. അത് കൊണ്ടൊന്നും തന്നെ വീഴ്ത്താനാവില്ല. വോട്ടുകള്‍ നേടാനോ ജനഹൃദയം കവരാനോ അവര്‍ക്ക് ഈ തന്ത്രം വെച്ച് ഒരിക്കലും സാധിക്കില്ല. ഭീഷണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വരം. വളരെ തരം താണിരിക്കുകയാണ് നേതാക്കളെന്നും അമരീന്ദര്‍ തുറന്നടിച്ചു. അമരീന്ദറിന് ഐഎസ്‌ഐ ബന്ധമുള്ള യുവതിയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്.
കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അമരീന്ദര്‍ കണ്ടിരുന്നു. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. ഹൈക്കമാന്‍ഡിന് പക്വതയില്ലാത്ത നേതൃത്വമാണ് ഉള്ളതെന്നാണ് അമരീന്ദര്‍ തുറന്നടിച്ചിരുന്നു. ഹൈക്കമാന്‍ഡ് അമരീന്ദറിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങളും നടത്തിയിരുന്നു. അതൊന്നും വിജയിച്ചിരുന്നില്ല. ഇരുപത് എംഎല്‍എമാരുടെ പിന്തുണ അമരീന്ദറിനുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ രാജിവെച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സേഫാണ് വീഴില്ല. പക്ഷേ ഇവരുടെ സ്വാധീനം കൂടി ചേരുന്നതോടെ അമരീന്ദര്‍ കരുത്ത് വര്‍ധിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചാണ് അത് വഴിയൊരുക്കുക.












Click it and Unblock the Notifications