Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്‍കാന്‍ ബിജെപി

അമരീന്ദര്‍ സിംഗിനെ മഹാരാഷ്ട്രയിലെ അടുത്ത ഗവർണറാക്കാന്‍ സാധ്യത. കോഷിയാരി സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

AMARINDER SINGH

ദില്ലി: അമരീന്ദര്‍ സിംഗിന് പുതിയ ചുമതല നല്‍കാന്‍ ബിജെപി. മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ പദവി അദ്ദേഹത്തിന് ലഭിച്ചേക്കും. അതേസമയം ഭഗത് സിംഗ് കോഷിയാരി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

നേരത്തെ ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കോഷിയാരിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്. അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവും ശക്തമായിരുന്നു.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!

അതിനിടെയാണ് അദ്ദേഹം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചത്. തനിക്ക് തുടരാനുള്ള ആഗ്രഹമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ മോദി മുംബൈ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം കോഷിയാരി അറിയിച്ചത്.

AMARINDER SINGH

ജീവിതത്തിലെ ഇനിയുള്ള കാലം വായനയ്ക്കും എഴുത്തിനുമാമായി മാറ്റിവെക്കാന്‍ ആഗ്രഹമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനാണ് കോഷിയാരി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാണ് കോഷിയാരി. 2019 സെപ്റ്റംബറിലാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചത്. ഛത്രപതി ശിവജി മഹാരാഷ്ട്രയുടെ പഴയ പ്രതീകമാണെന്ന കോഷിയാരിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

തുടര്‍ന്നാണ് രാജിവെക്കണമെന്ന ആവശ്യം ശക്തമായത്. അതേസമയം അമരീന്ദര്‍ സിംഗിന് പഞ്ചാബ് കോണ്‍ഗ്രസില്‍ നവ്യജോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയും, പിന്നീട് പാര്‍ട്ടി വിടുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+