പഞ്ചാബില്‍ ഒന്നിച്ച് ശത്രുക്കള്‍, ബജ്‌വയും അമരീന്ദറും കണ്ടു, സിദ്ദുവിനെ വെട്ടാന്‍ അവസാന നീക്കം
ദില്ലി: പഞ്ചാബില്‍ നവജ്യോത് സിദ്ദുവിനെ അധ്യക്ഷനാക്കാതിരിക്കാന്‍ എല്ലാ അടവും പയറ്റി അമരീന്ദര്‍ സിംഗ്. സ്ഥിരം ശത്രുവായ പ്രതാപ് സിംഗ് ബജ്വയെ പോലും സുഹൃത്തായി മാറ്റിയിരിക്കുകയാണ് അമരീന്ദര്‍. നേരത്തെ ബജ്വയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് അമരീന്ദറായിരുന്നു. പകരം സുനില്‍ ജക്കറിനെ കൊണ്ടുവരികയും ചെയ്തു. അതിന് ശേഷം അമരീന്ദറിന്റെ കടുത്ത വിമര്‍ശകനാണ് ബജ്വ. എന്നാല്‍ ഇരുവരും കഴിഞ്ഞ ഒരുമിച്ച് കണ്ടത് മഞ്ഞുരുകുന്നതിന്റെ ലക്ഷണമാണ്. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനോട് ഇരുവര്‍ക്കും യോജിപ്പില്ല.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
അതേസമയം ഇനി സിദ്ദു അധ്യക്ഷനായാലും പ്രതാപ് സിംഗ് ബജ്വയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിക്കാനായിരിക്കും അമരീന്ദര്‍ നിര്‍ദേശിക്കുക. അത് സിദ്ദുവിന് കാര്യങ്ങള്‍ കടുപ്പമാക്കും. സിദ്ദുവിനെ അധ്യക്ഷനാക്കരുതെന്ന് പരസ്യമായി പറഞ്ഞയാളാണ് ബജ്വ. നേരത്തെ അമരീന്ദറിന്റെ ശത്രുക്കളുമായി ചേര്‍ന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു ബജ്വ. സുഖ്ജീന്ദര്‍ രണ്‍ധാവയുമായുള്ള പ്രശ്‌നം പരിഹരിക്കുകയും എന്തിനേറെ നേരത്തെ സിദ്ദുവിനെ കാണുക പോലും ചെയ്തിരുന്നു ബജ്വ.
അമരീന്ദറുമായുള്ള കൂടിക്കാഴ്ച്ചയോടെ ഇരുവരും തമ്മില്‍ പുതിയൊരു ഫോര്‍മുലയാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാണ് ശ്രമം. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനെ ചില നേതാക്കള്‍ എതിര്‍ക്കുന്നുണ്ടെന്ന് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. സിദ്ദുവിന് ഛണ്ഡീഗഡിലുള്ള കോണ്‍ഗ്രസ് സംസ്ഥാന സമിതി ഓഫീസിലേക്കുള്ള വഴി പോലും അറിയില്ലെന്നാണ് നേതാക്കള്‍ സോണിയയെ അറിയിച്ചിരിക്കുന്നത്. അതേസമയം മനീഷ് തിവാരി ഈ കൂടിക്കാഴ്ച്ചയെ അഭിനന്ദിക്കുകയും ചെയ്തു.
പഞ്ചാബ് സ്പീക്കര്‍ റാണ കെപി സിംഗ്, മന്ത്രിയായ റാണാ ഗുര്‍മീത് സോധി എന്നിവരോടൊപ്പമാണ് പ്രതാപ് സിംഗ് ബജ്വ അമരീന്ദറിനെ കണ്ടത്. അതേസമയം സിദ്ദുവിനെ നിബന്ധനകളോടെ മാത്രമേ അധ്യക്ഷനാക്കാന്‍ പറ്റൂ എന്ന നിലപാടിലാണ് അമരീന്ദര്‍. തന്നെ പറ്റി പൊതുമധ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്തി പരസ്യമായി മാപ്പുപറയാതെ ഒരിക്കലും സിദ്ദുവിനെ കാണില്ലെന്നും ക്യാപ്റ്റന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സിദ്ദു പ്രമുഖ നേതാക്കളെയെല്ലാം കാണുന്ന സാഹചര്യത്തില്‍ അമരീന്ദറിനെ കാണാതെയിരിക്കാന്‍ പറ്റില്ല. മാപ്പുപറയാനുള്ള സാധ്യത കൂടുതലാണ്.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications