ഇന്ത്യയിലും പിരിച്ചുവിടല്‍ തുടങ്ങി ആമസോണ്‍; അഞ്ച് മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കും
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ തുടങ്ങി വെച്ച കൂട്ടപ്പിരിച്ചുവിടല്‍ ആമസോണിലും എത്തി നില്ക്കുന്നു. ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി ഇന്ത്യയില്‍ പിരിച്ചുവിടല്‍ വരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 18000 ജീവനക്കാരെ ഇത് ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും.
ഇന്ത്യയില്‍ നിന്ന് ആയിരം ജീവനക്കാരെ എങ്കിലും ആമസോണ്‍ പിരിച്ചുവിടുമെന്നാണ് സൂചന. വിവിധ വിഭാഗങ്ങളില്‍ നിന്നായിരിക്കും പിരിച്ചുവിടല്‍. ടെക്, ഹ്യൂമന്‍ റിസോഴ്സ്, അടക്കമുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ പിരിച്ചുവിടല്‍ പ്രതീക്ഷിക്കാം. ആഗോള തലത്തില്‍ തന്നെ ജീവനക്കാരെ പുറത്താക്കുന്നത് അമസോണ്‍ ആരംഭിച്ചിരിക്കുന്ന നടപടിയാണ്.

അതേസമയം ജനുവരി പതിനെട്ടിന് കമ്പനി പുറത്താക്കപ്പെട്ട ജീവനക്കാരുമായി സംസാരിക്കുമെന്ന് ആന്‍ഡി ജാസ്സി വ്യക്തമാക്കി. ആമസോണില്‍ നിന്ന് പുറത്താക്കല്‍ ആരംഭിച്ചതിന് പിന്നാലെ നിരവധി ജീവനക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ജോലി തേടുന്നതായി അറിയിച്ചിരുന്നു.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. പ്രധാനമായും ബെംഗളൂരുവിലും, ഗുരുഗ്രാമിലുമാണ് ഏറ്റവും കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്. പുതുതായി കമ്പനിയില്‍ ജോയിന്‍ ചെയ്തവരും, പരിചയസമ്പത്തുള്ളവരുമെല്ലാം പിരിച്ചുവിട്ടതില്‍ വരും.
പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ആമസോണ്‍ ഇമെയില്‍ അയക്കുന്നുണ്ട്. അതില്‍ പുറത്താക്കിയതായി അറിയിക്കും. ലീഡര്‍ഷിപ്പ് ടീമിനെ കാണാനും ജീവനക്കാരോട് നിര്‍ദേശിക്കുന്നുണ്ട്. അതിനായി ഒരു തിയതി കണ്ടെത്താനും നിര്‍ദേശിക്കുന്നുണ്ട്. അതിലൂടെ കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കുമെന്നും ആമസോണ്‍ മാനേജ്മെന്റ് പറയുന്നു.
വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
ഇതേ ഇമെയിലില്‍ അഞ്ച് മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും. ഇത് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ നല്‍കുന്നതാണ്. ട്വിറ്റര്‍ പക്ഷേ ഇത് ഒഴിവാക്കുകയാണ്. ജീവനക്കാര്‍ക്ക് യാതൊന്നും നല്‍കുന്നില്ല. ട്വിറ്ററില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ട ജീവനക്കാരെല്ലാം ഇപ്പോഴും ആ തുക ലഭിക്കാനായി കാത്തിരിക്കുകയാണ്.
അതേസമയം ട്വിറ്ററിന്റെ പേമെന്റ് രീതിയില്‍ ഒട്ടും സംതൃപ്തരല്ല ജീവനക്കാര്‍. ആമസോണിന്റെ പിരിച്ചുവിടല്‍ തുടങ്ങിയിട്ടേയുള്ളൂ. കുറച്ച് ആഴ്ച്ചകള്‍ കൂടി ഇത് തുടരും. കൊവിഡ് കാലത്ത് ആവശ്യത്തില്‍ അധികം ജീവനക്കാരെ ആമസോണ്‍ ജോലിക്കെടുത്തുവെന്നാണ് സിഇഒ പറയുന്നത്.
അതുകൊണ്ട് കൂടുതല്‍ പേരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് ജാസ്സി പറയുന്നത്. നിലവിലെ സാമ്പത്തികാവസ്ഥയില്‍ മുന്നോട്ട് പോവുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പതിനെട്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും ജാസ്സി പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുന്നവര്ക്കൊല്ലം ആരോഗ്യ ബെനിഫിറ്റ്സ് അടക്കമുള്ള കാര്യങ്ങള്‍ ആമസോണ്‍ നല്‍കുമെന്ന് ജാസ്സി അറിയിച്ചു.
-
പാദങ്ങളുടെ ചിത്രം വിൽക്കാം, ലക്ഷങ്ങൾ നേടാം; പക്ഷേ ഇന്ത്യയിൽ ഇത് നിയമപരമാണോ? -
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ട്രെയിനിയാകാം; 60,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാം -
പെർമിറ്റില്ലാതെ ഇനി മക്കയിലേക്ക് കടക്കാനാവില്ല; ഹജ്ജിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി സൗദി -
സ്വർണ്ണം വാങ്ങിയാൽ വെള്ളി ഫ്രീ! അക്ഷയ തൃതീയക്ക് വൻ ഓഫറുകളും വിലക്കിഴിവും -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം












Click it and Unblock the Notifications