കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറിന് മാത്രമല്ല അംബേദ്കറിനും രക്ഷയില്ല, മീററ്റിലെ പ്രതിമയും തകര്‍ത്തു, ബിജെപി ഇതെന്ത് ഭാവിച്ചാ!

ബിജെപിയാണ് പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം

Google Oneindia Malayalam News

മീറ്ററ്റ്: ത്രിപുരയില്‍ ഭരണം കിട്ടിയതിന് പിന്നാലെ പ്രമുഖരുടെ പ്രതിമ തകര്‍ക്കല്‍ വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിലൂടെയാണ് സംഭവം ആരംഭിച്ചത്. ഇത് ദേശീയതലത്തില്‍ വന്‍ വാര്‍ത്തയാവുകയും ചെയ്തു. തൊട്ടുപിന്നാലെ തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പെരിയാറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടു. ഇതോടെ സംസ്ഥാനത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുമുണ്ട്.

ഇപ്പോഴിതാ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറിന്റെ പ്രതിമ തന്നെ തകര്‍പ്പെട്ടിരിക്കുകയാണ്. യോഗിയുടെ മൗനാനുവാദം ഇതിന് ഉണ്ടോയെന്ന് വിമര്‍ശകര്‍ ചോദിക്കുന്നത്. ഈ സംഭവം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്.

അംബേദ്കറുടെ പ്രതിമ

അംബേദ്കറുടെ പ്രതിമ

മീററ്റിലുള്ള അംബേദ്കറുടെ പ്രതിമയാണ് തകര്‍ത്തത്. ഇതേ തുടര്‍ന്ന് ദളിത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ബിജെപിയാണ് പ്രതിമ തകര്‍ത്തതെന്നാണ് ആരോപണം. ഇവര്‍ ഗതാഗതം തടസപ്പെടുത്തിയതോടെ ഇവിടെ പുതിയ പ്രതിമ സ്ഥാപിക്കാമെന്നാണ് ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.

അജ്ഞാതര്‍

അജ്ഞാതര്‍

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. അജ്ഞാതരാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. പോലീസ് ഈ വിഷയം അന്വേഷിക്കുന്നുണ്ട്.

പ്രസ്താവന പാഴായി

പ്രസ്താവന പാഴായി

പ്രതിമ തകര്‍ക്കുന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസംതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് അക്രമം നടന്നിരിക്കുന്നത്. നേരത്തെ കുറ്റക്കാരെ ശക്തമായ നടപടിയെടുക്കണമെന്ന് മോദി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ അക്രമങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

കൊല്‍ക്കത്തയിലും....

കൊല്‍ക്കത്തയിലും....

ബിജെപിയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണം കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും അക്രമികള്‍ തകര്‍ത്തിരുന്നു. ഇതിനെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

ന്യായീകരണം

ന്യായീകരണം

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ബിജെപി നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ലെനിന്‍ തീവ്രവാദിയാണെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. രാം മാധവും ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയും സംഭവത്തെ നിസാരവത്കരിക്കുകയാണ് ചെയ്തത്.

അക്രമം വേണ്ട

അക്രമം വേണ്ട

ത്രിപുരയിലും തമിഴ്‌നാട്ടിലും നടന്ന സംഭവത്തെ നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അപലപിച്ചിരുന്നു. ഇന്ത്യയില്‍ വ്യത്യസ്ത രീതിയിലുള്ള പ്രത്യയശാസ്ത്രവും പാര്‍ട്ടികളും നിലനില്‍ക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. നമ്മുടെ ഭരണഘടന പറയുന്നതും അതാണ്. ഇക്കാരണത്താല്‍ പ്രതിമ തകര്‍ക്കല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഇതെന്ത് ഭാവിച്ചാ

ഇതെന്ത് ഭാവിച്ചാ

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിമ തകര്‍ക്കല്‍ സംഭവത്തില്‍ വരുന്നത്. ഇതെന്ത് ഭാവിച്ചാണ് ബിജെപിയുടെ പോക്കെന്ന് അവര്‍ ചോദിക്കുന്നു. കേന്ദ്ര ഭരണത്തിന്റെ പേരിലാണ് ഈ അഹങ്കാരം കാണിക്കുന്നതെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബിജെപി ഇല്ലാതാവുമെന്നും അവര്‍ പറയുന്നു.

പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...

ഷുഹൈബ് വധത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി; വാക്ക് വിഴുങ്ങി, അങ്ങനെ പറഞ്ഞിട്ടില്ലെന്ന്ഷുഹൈബ് വധത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി; വാക്ക് വിഴുങ്ങി, അങ്ങനെ പറഞ്ഞിട്ടില്ലെന്ന്

ആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപിആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപി

English summary
ambedkar statue vandalised in meerut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X