നന്മ കരുതി ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നു: പ്രധാനമന്ത്രി
ന്യൂദല്‍ഹി: നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ നിറം ചാര്‍ത്തുന്നത് നമ്മുടെ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്റെ അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന.
പ്രഗതി മൈതാനത്തെ പ്രധാന തുരങ്കപാത ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.'നമ്മുടെ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്, നല്ല ലക്ഷ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങളും രാഷ്ട്രീയത്തിന്റെ നിറത്തില്‍ കുടുങ്ങിയത്', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ പദ്ധതിയുടെ പ്രധാന തുരങ്കവും അടിപ്പാതകളും പ്രധാനമന്ത്രി ഞായറാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത്. ഇതില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി-എന്‍ സി ആറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെട്രോ സര്‍വീസ് 193 കിലോമീറ്ററില്‍ നിന്ന് 400 കിലോമീറ്ററായി വര്‍ധിച്ചതായി നരേന്ദ്ര മോദി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഡിഫന്‍സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ ഇന്നും രാജ്യത്തുടനീളം പ്രക്ഷോഭം കനത്തു. എന്നാല്‍ യാതൊരു കാരണവശാലും അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന, മാത്രമല്ല ഇനി സേനയില്‍ പ്രവേശനം ലഭിക്കുക അഗ്‌നിപഥ് പദ്ധതിയിലൂടെ മാത്രമായിരിക്കും എന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ തെരുവില്‍ കലാപം നടത്തുന്നവര്‍ക്ക് ഒരു കാരണവശാലും സേനയില്‍ പ്രവേശനം ലഭിക്കില്ല എന്നും ഇവര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ ലഭിക്കില്ല എന്നുമാണ് സൈനിക മേധാവികള്‍ പറയുന്നത്. സേനയില്‍ ഏറ്റവും ആവശ്യമായത് അച്ചടക്കമാണ് എന്ന് ഡി എം എ അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
സേവനത്തിന്റെ കാര്യത്തില്‍ 'അഗ്‌നിവീറിന്റെ നേര്‍ക്ക് യാതൊരു വിവേചനവും ഉണ്ടാകില്ല എന്നും നിലവില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ സൈന്യത്തില്‍ ചേരുന്നവര്‍ക്കും ലഭിക്കും എന്നും സൈനിക മേധാവികള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications