എംസി സ്റ്റാന് സാനിയ നല്‍കിയ സമ്മാനങ്ങള്‍ കണ്ടോ..? വില കേട്ടാല്‍ ഞെട്ടും.. പുതിയ ബന്ധത്തിന്റെ തുടക്കമോ?
മുംബൈ: ബിഗ് ബോസ് സീസണ്‍ 16 വിജയി എംസി സ്റ്റാനും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ബിഗ് ബോസ് അവസാനിച്ചതിന് പിന്നാലെയാണ് നല്ലൊരു റാപ്പര്‍ കൂടിയായ എംസി സ്റ്റാനും സാനിയ മിര്‍സയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. അടുത്തിടെയാണ് സാനിയ മിര്‍സ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചത്.
ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഫറ ഖാന്‍ ഒരു ആഡംബര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ സാനിയ മിര്‍സയും പങ്കെടുത്തിരുന്നു. ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളും ഭാഗമായ ഈ പരിപാടിയില്‍ വെച്ചാണ് സാനിയ മിര്‍സയും എംസി സ്റ്റാനും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ഇപ്പോഴിതാ സാനിയ മിര്‍സ എംസി സ്റ്റാന് നല്‍കിയ ചില സമ്മാനങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

വന്‍ വിലയുള്ള ആംഡബര സമ്മാനങ്ങളാണ് സാനിയ മിര്‍സ എംസി സ്റ്റാന് സമ്മാനിച്ചിരിക്കുന്നത്. എംസി സ്റ്റാന്‍ തന്നെയാണ് സാനിയ മിര്‍സ തനിക്ക് നല്‍കിയ ചില സമ്മാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ഒരു ജോഡി നൈക്ക് ബ്ലാക്ക് ഷൂസും ഒരു ജോടി ബലെന്‍സിയാഗ സണ്‍ഗ്ലാസും ഉള്‍പ്പെടുന്ന ആഡംബര സമ്മാനങ്ങളാണ് എം സി സ്റ്റാന് സാനിയ മിര്‍സ സമ്മാനിച്ചിരിക്കുന്നത്.
തന്റെ മൂത്ത സഹോദരി എന്നാണ് സാനിയ മിര്‍സയെ എംസി സ്റ്റാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഏകദേശം 91,000 രൂപയുടെ നൈക്ക് ഷൂസും 30,000 രൂപയുടെ സണ്‍ഗ്ലാസും ഉള്‍പ്പെടെ 1.21 ലക്ഷം രൂപ വിലവരുന്ന സമ്മാനങ്ങളാണ് സാനിയ മിര്‍സ എം സി സ്റ്റാന് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന സാനിയ മിര്‍സയുടെ വിരമിക്കല്‍ മത്സരത്തില്‍ എംസി സ്റ്റാന്‍ തന്റെ റാപ്പ് സോംഗ് അവതരിപ്പിച്ചിരുന്നു.
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്
ഫെബ്രുവരി 12 ന് ആണ് എംസി സ്റ്റാന്‍ ബിഗ് ബോസ് ഹിന്ദി സീസണ്‍ 16 ലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ആതിഥേയത്വം വഹിച്ച ഗ്രാന്‍ഡ് ഫിനാലെയില്‍ ഒരു കാറും 3180000 രൂപയുമാണ് ബിഗ് ബോസ് കിരീടം നേടിയ എംസി സ്റ്റാന് ലഭിച്ചത്. അല്‍താഫ് ഷെയ്ഖ് എന്നാണ് എംസി സ്റ്റാന്റെ യഥാര്‍ത്ഥ പേര്. അതേസമയം പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സാനിയ മിര്‍സ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ല എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നും വൈകാതെ തന്നെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹ ബന്ധം വേര്‍പെടുത്തിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2010 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. 2018 ല്‍ ഇരുവര്‍ക്കും ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന പേരുള്ള കുഞ്ഞ് ജനിച്ചിരുന്നു.












Click it and Unblock the Notifications