കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കനത്തപ്പോഴേക്കും ഒരു മാസം മുന്‍പ് പണിത റോഡ് ഗുഹയാകുന്ന 'ഗുജറാത്ത് മോഡല്‍'; വീഡിയോ കാണാം

Google Oneindia Malayalam News

അഹമ്മദാബാദ്: കനത്ത മഴയില്‍ ഒരു മാസം മുന്‍പ് നിര്‍മിച്ച ഗുജറാത്തിലെ റോഡ് ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ ഞായറാഴ്ച രണ്ട് മണിക്കൂര്‍ പെയ്ത മഴയെ തുടര്‍ന്നാണ് ജനങ്ങളും യാത്രക്കാരും നോക്കി നില്‍ക്കെ പുത്തന്‍ റോഡ് താഴ്ന്ന് വെള്ളത്തിലായത്. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന് വെള്ളമുള്ള കുഴി രൂപപ്പെടുന്നതാണ് ദൃശ്യം. അഹമ്മദാബാദിലെ വസ്ത്രാല്‍ പ്രദേശത്തെ സുരഭി പാര്‍ക്കിന് സമീപം മെട്രോ റെയില്‍ പാതയിലെ പില്ലര്‍ നമ്പര്‍ 123 ന് സമീപമാണ് വലിയ കുഴി ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം സ്തംഭിച്ചെങ്കിലും ഭാഗ്യത്തിന് ആളപായമോ അപകടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍

1

മണ്‍സൂണിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയാണ്. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം വരെ സംസ്ഥാന തലസ്ഥാനത്ത് 3.42 മില്ലിമീറ്റര്‍ മഴ പെയ്തു. ഇതിനിടെ അഹമ്മദാബാദില്‍ റോഡുകള്‍ തകര്‍ന്നതിന്റെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2

വാപി-സില്‍വാസ്സ നാഷണല്‍ ഹൈവേ-48-ല്‍ ഉണ്ടായ ഒന്നിലധികം കുഴികള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റോഡ് വികസന അവകാശവാദങ്ങളെ തുറന്നുകാട്ടുന്നതാണ്. കനത്ത മഴയില്‍ വാപിക്കും സില്‍വാസയ്ക്കുമിടയിലുള്ള 10 കിലോമീറ്റര്‍ റോഡ് കുഴികളാല്‍ നിറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

4

നാട്ടുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവിടത്തെ റോഡുകളുടെ അവസ്ഥ പങ്കുവെച്ചിട്ടുണ്ട്. അതേസമയം കണക്കുകൂട്ടല്‍ തെറ്റിച്ച മഴയാണ് റോഡ് തകരാന്‍ കാരണം എന്നും കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നുമാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്. മുംബൈയിലേക്കുള്ള യാത്രക്കാര്‍ സൂറത്ത്, നവസാരി, വാപി എന്നീ മൂന്ന് സ്ഥലങ്ങളില്‍ ടോള്‍ ഫീസ് അടയ്‌ക്കേണ്ടിവരുന്നുണ്ട്.

4

റോഡിലെ കുഴി നന്നക്കാതെ ടോള്‍ പിരിക്കേണ്ട എന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കുഴികള്‍ കാരണം ജീവനും സ്വത്തിനും അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്. അതേസമയം 10 കിലോമീറ്റര്‍ പാതയുടെ റീകാര്‍പെറ്റിംഗ് ജോലികള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്‍ എച്ച് എ ഐ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ധാരണ തെറ്റിച്ച് നുഴഞ്ഞുകയറ്റം, കാര്‍ഗില്‍ യുദ്ധം ഇന്ത്യ ജയിച്ചതെങ്ങനെ? നാള്‍വഴികള്‍ പരിശോധിക്കാംധാരണ തെറ്റിച്ച് നുഴഞ്ഞുകയറ്റം, കാര്‍ഗില്‍ യുദ്ധം ഇന്ത്യ ജയിച്ചതെങ്ങനെ? നാള്‍വഴികള്‍ പരിശോധിക്കാം

5

ദാദര നാഗര്‍ ഹവേലിയിലെ സില്‍വാസ ആസ്ഥാനത്തിന് സമീപമുള്ള ചനോദ് ഗ്രാമം മുതല്‍ വാപി ജിഐഡിസി മുതല്‍ അരകിലോമീറ്റര്‍ വരെ കുഴികള്‍ നിറഞ്ഞ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച ഗുജറാത്തില്‍ കനത്ത മഴ യില്‍ വല്‍സാദ്, നവസാരി ജില്ലകളില്‍ വലിയ നാശം വിതച്ചിരുന്നു.

6

അതേസമയം വടക്കുകിഴക്കന്‍ അറബിക്കടലിലും സൗരാഷ്ട്ര തീരത്തും പുലര്‍ച്ചെ ന്യൂനമര്‍ദം രൂപപ്പെട്ടതായും 11.30 വരെ ഓഖയില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറ് മാറി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചു.

7

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും തോരാതെ പെയ്യുന്ന മഴയില്‍ സൂറത്ത് ജില്ലയിലെ താപി നദിയിലെ ജലനിരപ്പ് കരകവിഞ്ഞൊഴുകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തില്‍ കനത്ത മഴയാണ് പെയ്യുന്നത്. പല ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറിയിരുന്നു

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

English summary
amid rain continues cave formed in newly built road in ahmedabad here is the video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X