മോദിക്കെതിരെ കീരിയും പാമ്പും വരെ ഒന്നായി!! പ്രതിപക്ഷ ഐക്യത്തെ കളിയാക്കി അമിത് ഷാ!!
പ്രതിപക്ഷ കക്ഷികളെ പരിഹസിച്ച് അമിത് ഷാ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ഉയര്‍ന്ന് വരുന്ന പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ പ്രഭാവത്തിനെതിരെ നായയും പൂച്ചയും കിരീയും പാമ്പും വരെ ഒന്നായെന്ന് അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ അണിനിരക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പരിഹാസം. ഇവര്‍ ഒന്നിച്ച് വന്നാലു മോദിയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഷാ പറഞ്ഞു. അതേസമയം ബിജെപിയെ തകര്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസിനെയും അമിത് ഷാ വിമര്‍ശിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ ഉള്ളത് ബിജെപിയുടെ സുവര്‍ണയുഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലും ഒഡീഷയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെയാണ് ബിജെപിയുടെ സുവര്‍ണയുഗം തുടങ്ങുക. വൈകാതെ തന്നെ അതുണ്ടാവുമെന്നും ബിജെപി അധ്യക്ഷന്‍ സൂചിപ്പിച്ചു. രാജ്യത്ത് വെറും 10 അംഗങ്ങളുമായി തുടങ്ങിയ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ആ പാര്‍ട്ടിക്ക് 11 കോടിയിലധികം അംഗങ്ങളുണ്ട്. ഈ പാര്‍ട്ടിയെ കുറിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സംശയങ്ങളുള്ളത്. കഴിഞ്ഞ നാലു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് രാഹുല്‍ ചോദിക്കുന്നു. എന്നാല്‍ കഴിഞ്ഞ നാലു തലമുറകളായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചുചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് മുന്നണി രൂപീകരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ബിജെപി ഈ സഖ്യത്തെ കടന്നാക്രമിക്കാന്‍ തുടങ്ങിയത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന പ്രമുഖ കക്ഷികളും ഈ സഖ്യത്തിലേക്ക് പോയത് ബിജെപി ആശങ്കപ്പെടുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വലിയൊരു ഭൂരിപക്ഷം നേടാനായാല്‍ ബിജെപിക്ക് അത് കനത്ത തിരിച്ചടിയായിരിക്കും. അതിനിടെ ഇടഞ്ഞ പാര്‍ട്ടികളുമായി അമിത് ഷാ ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications