കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയ്ക്ക് അഭിനന്ദന പ്രവാഹം....വികസനത്തിന്റെ പുതിയൊരു ഭരണം കാണാമെന്ന് അമിത് ഷാ!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ യെഡ്ഡിയൂരപ്പയ്ക്ക് അഭിനന്ദന പ്രവാഹം. യെഡ്ഡിയരൂപ്പയ്ക്ക് കീഴില്‍ കര്‍ണാടകത്തില്‍ മികച്ചൊരു ഭരണം സാധ്യമാകുമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം നിന്ന് സുസ്ഥിരമായ ഒരു ഭരണം ബിജെപിക്ക് കൊണ്ടുവരാന്‍ സാധിക്കും. കര്‍ഷക സൗഹൃദവും വികസനോന്‍മുഖവുമായ ഭരണമാണ് ബിജെപിയില്‍ നിന്ന് ഉണ്ടാവുക. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് സര്‍ക്കാര്‍ ഉയരുമെന്നും, അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അമിത് ഷാ പറഞ്ഞു.

1

കന്നടികരുടെ എല്ലാ ക്ഷേമവും പരിഹരിക്കുന്ന സര്‍ക്കാരാകും ഇതെന്നായിരുന്നു സിടി രവി ട്വീറ്റ് ചെയ്തത്. ഇനി സുവര്‍ണ കര്‍ണാടകത്തിന്റെ കാലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപി പിസി മോഹനും പിന്നാലെ അഭിനന്ദനവുമായി എത്തി. കര്‍ണാടകത്തെ വികസനത്തിന്റെ പുതിയൊരു കാലത്തേക്ക് നയിക്കാന്‍ യെഡ്ഡിയൂരപ്പയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നായിരുന്നു പിസി മോഹനന്റെ ട്വീറ്റ്.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും യെഡ്ഡിയൂരപ്പയെ അഭിനന്ദിച്ചു. ഇത് ജനങ്ങളുടെ വിജയമാണെന്നും, കര്‍ണാടകത്തിലെ ജനങ്ങള്‍ ഈയൊരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. അതേസമയം ജനങ്ങള്‍ക്കാണ് താന്‍ നന്ദി പറയുന്നതെന്ന് യെഡ്ഡിയൂരപ്പ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച്ചയാണ് നടക്കുക. രാവിലെ പത്ത് മണിക്കാണ് വോട്ടെടുപ്പ്. ധനബില്ലും ഈ നിയമസഭാ യോഗത്തില്‍ പാസാക്കും.

താന്‍ പ്രതികാര രാഷ്ട്രീയത്തിനില്ലെന്ന് യെഡ്ഡിയൂരപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങളും യെഡ്ഡിയൂരപ്പ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി കര്‍ഷകരിലെത്തിക്കാനാണ് തീരുമാനം. ഇതുവഴി രണ്ടായിരം രണ്ട് ഘഡുക്കളായി കര്‍ഷകരിലെത്തും. നിര്‍ണായക തീരുമാനമാണിത്. നിര്‍ണായകമായ വിശ്വാസ വോട്ടിന് വിമത എംഎല്‍എമാര്‍ എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇല്ലെങ്കില്‍ നിയമസഭയുടെ അംഗസംഖ്യ കുറയും. ഇവര്‍ എത്തുകയും പിന്തുണ കൊടുക്കാതിരിക്കുകയും ചെയ്താല്‍ ബിജെപി സര്‍ക്കാര്‍ വീഴും.

യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!

English summary
amit shah congratulates yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X