ആദ്യം നിങ്ങള്‍ സ്വന്തമായി അധ്യക്ഷനെ കണ്ടെത്തൂ... ദിഗ്വിജയ് സിംഗിനെ തേച്ചൊട്ടിച്ച് അമിത് ഷാ
ദില്ലി: രാജ്യസഭയില്‍ പരസ്പര ആരോപണങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും. പാര്‍ട്ടി അധ്യക്ഷനെ ചൊല്ലി അമിത് ഷായും ദിഗ്വിജയ് സിംഗുമാണ് കൊമ്പുകോര്‍ത്തത്. കഴിഞ്ഞ ദിവസം യുഎപിഎ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു രാജ്യസഭിയില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ഈ നിയമം ഉപയോഗിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രിയായി മാത്രമായിരിക്കും തന്റെ നടപടിയെന്നും ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൊമ്പു കോര്‍ത്തത്.

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഒരിക്കല്‍ വഹിച്ച പദവിയാണ് അമിത്് ഷാ ഇപ്പോള്‍ വഹിക്കുന്നത്. അദ്ദേഹം നല്ലൊരു ഭരണാധികാരിയെ പോലെ പെരുമാറണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. നിങ്ങള്‍ ബിജെപിയുടെ അധ്യക്ഷ സ്ഥാനം ഒഴിയണം. എന്നിട്ട് ജെപി നദ്ദയെ അധ്യക്ഷനാക്കണമെന്നും സിംഗ് പറഞ്ഞു. ഇതിന് കിടിലന്‍ മറപടിയാണ് ഷാ നല്‍കിയത്. നിങ്ങള്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനെ കണ്ടെത്തൂ എന്നായിരുന്നു മറുപടി.
നേരത്തെ ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി ബിജെപി നിയമിച്ചിരുന്നു. അമിത് ഷാ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സിംഗിന്റെ മറുപടി. അതേസമയം അമിത് ഷായുടെ മറുപടിയില്‍ വലിയ കൈയ്യടികളാണ് ബിജെപിയില്‍ നിന്നുണ്ടായത്. അതേസമയം പുതിയ യുഎപിഎ നിയമപ്രകാരം നിങ്ങള്‍ അറസ്റ്റിലാവില്ലെന്നും അമിത് ഷാ പ റഞ്ഞു.
അതേസമയം ഏതെങ്കിലും തീവ്രവാദിയെ പിന്തുണയ്ക്കുകയോ അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യാത്ത കാലത്തോളം ദിഗ്വിജയ് സിംഗിനെ ആരും അറസ്റ്റ് ചെയ്യില്ലെന്നും ഷാ പറഞ്ഞു. അദ്ദേഹം പറയുന്നത് തന്നെ തീവ്രവാദിയായി പ്രഖ്യാപിക്കുമെന്ന്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കുന്നു. തെറ്റ് ചെയ്യാത്ത കാലത്തോളം ഒന്നും സംഭവിക്കില്ല. തല്ക്കാലം ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള സമയമാണിതെന്നും ഷാ പറഞ്ഞു.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു












Click it and Unblock the Notifications