കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പ്രത്യേക നിയമം ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ, ബിജെപിയെ സഹായിച്ചത് അത് മാത്രം

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ പ്രത്യേക നിയമം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ബിജെപിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്. എന്നാല്‍ സര്‍ക്കാരിന് ഇത്തരമൊരു നിയമം റദ്ദാക്കാനുള്ള അധികാരമുണ്ടോ. മുമ്പേയുള്ള ഒരു നിയമത്തെ എങ്ങനെയൊക്കെ സര്‍ക്കാരിന് ഒഴിവാക്കാം. അമിത് ഷായുടെ വാക്കുകളില്‍ ഇതിനുള്ള കൃത്യമായ ഉത്തരമുണ്ടായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക അധികാരമല്ല, മറിച്ച് ഭരണ അസ്ഥിരതയാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്.

അതേസമയം പ്രതിപക്ഷത്തെ ബഹളങ്ങള്‍ക്കിടയില്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങളും നിര്‍ണായകമാണ്. അവിടെ രക്തചൊരിച്ചിലിന് പകരം നല്ലൊരു ഭാവിയാണ് കശ്മീരിന് ഉണ്ടാവേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തീവ്രവാദം വളരെ ശക്തമായ സാഹചര്യം കശ്മീരില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുതിയ നിയമത്തിലൂടെ സര്‍ക്കാരിന് പൂര്‍ണമായ അധികാരം സംസ്ഥാനത്ത് ലഭിക്കും. കേന്ദ്ര ഭരണ പ്രദേശം എന്ന താല്‍ക്കാലികമായ ആശയവും ഇതിനൊപ്പം അമിത് ഷാ നടപ്പാക്കിയിട്ടുണ്ട്.

എങ്ങനെയാണ് നിയമം നടപ്പിലാക്കുക

എങ്ങനെയാണ് നിയമം നടപ്പിലാക്കുക

ആര്‍ട്ടിക്കിള്‍ 370ലെ സെക്ഷന്‍ മൂന്നിലാണ് കശ്മീരിനുള്ള പ്രത്യേക പദവി നല്‍കുന്നത്. ഇത് പ്രകാരം കശ്മീരിന് പ്രത്യേക അധികാരങ്ങളും മറ്റും ഉണ്ടാകും. സംസ്ഥാനത്തെ നിയമസഭയ്ക്ക് സ്വന്തമായി ഒരു ഭരണഘടന ഉണ്ടാക്കാം. കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക നിയമമായിരിക്കും ഉണ്ടാകുക. പൗരത്വം സംബന്ധിച്ചും ഇവര്‍ക്ക് പ്രത്യേക നിയമമായിരിക്കും ബാധകമാവുക. ഇത് കശ്മീര്‍ നിയമസഭ പാസാക്കുന്ന നിയമമായിരിക്കും.

നിയമം ഇങ്ങനെ

നിയമം ഇങ്ങനെ

വസ്തുവകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും പ്രത്യേക നിയമമാണ് കശ്മീരില്‍ ഉണ്ടാവുക. മൗലികാവകാശങ്ങളുടെ കാര്യത്തിലും കശ്മീരിലെ നിയമം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനോ, സ്വത്തുക്കള്‍ സ്വന്തമാക്കാനോ സാധിക്കില്ല. കേന്ദ്ര സര്‍ക്കാരിന് ആര്‍ട്ടിക്കിള്‍ 360 പ്രകാരം കശ്മീരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശവും ഉണ്ടായിരിക്കില്ല. ഇത്തരം നിയമങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കണമെന്ന് ബിജെപി വാദിച്ചിരുന്നു.

സര്‍ക്കാര്‍ വിജയിച്ചത് ഇങ്ങനെ

സര്‍ക്കാര്‍ വിജയിച്ചത് ഇങ്ങനെ

ഈ നിയമത്തില്‍ പറയുന്നത് പ്രകാരം സംസ്ഥാനത്ത് ഒരു നിയമസഭ പ്രവര്‍ത്തിക്കണമെന്നത് നിര്‍ബന്ധമാണ്. രാഷ്ട്രപതിക്ക് ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങള്‍ പുറപ്പെടുവിക്കുന്നതിനാണിത്. എന്നാല്‍ നിലവില്‍ കശ്മീരില്‍ നിയമസഭയില്ല. ഇവിടെ നിയമസഭ ഭരണഘടനയുടെ ഭാഗമായിട്ടുള്ള നിയമസഭയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നിയമസഭ ഇല്ലാത്തത് കൊണ്ട് കശ്മീരിന് മേലുള്ള അധികാരം പാര്‍ലമെന്റിനായിരിക്കും. രാജ്യസഭയ്ക്കും ലോക്‌സഭയ്ക്കും അധികാരം കശ്മീരിന് മേല്‍ ഉണ്ടാകും. ഇതാണ് സര്‍ക്കാരിന് ഗുണകരമായത്.

അമിത് ഷായുടെ തന്ത്രം

അമിത് ഷായുടെ തന്ത്രം

കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനാല്‍ ഇവിടെ ഗവര്‍ണര്‍ ഭരണമായിരുന്നു. ഇതോടെ സര്‍ക്കാരിനുള്ള അധികാരം അമിത് ഷാ കൃത്യമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെ സംസ്ഥാന നിയമസഭയുടെ തന്നെ അനുമതിയോടെ ആര്‍ട്ടിക്കിള്‍ 370 ഭേദഗതിക്കായും നീക്കങ്ങള്‍ തുടങ്ങി. നിയമസഭ ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് ഏത് നിയമം ഭേദഗതി ചെയ്യുന്നതിനും കേന്ദ്രത്തിന് അധികാരമുണ്ടാകും. ഇതോടെ പൂര്‍ണ അധികാരം സര്‍ക്കാരിന് ലഭിക്കുകയും, എളുപ്പത്തില്‍ കാര്യം നടപ്പിലാവുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സഹായം

കോണ്‍ഗ്രസിന്റെ സഹായം

കോണ്‍ഗ്രസ് ഈ നീക്കത്തെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ത്തിരുന്നു. എന്നാല്‍ മുമ്പ് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ ഇവിടെ നിര്‍ണായകമായി. 1952, 1962 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തിരുന്നു. ഇത് അമിത് ഷാ സഭയില്‍ എടുത്തു പറയുകയും ചെയ്തു. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കുമെന്നും, തല്‍ക്കാലം ഈ വിഷയവുമായി മുന്നോട്ട് പോകാനാണ് നീക്കമെന്നും അമിത് ഷാ പറയുകയും ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി ഇനിയില്ല, സംവരണ വിഭജന ബില്ലും പാസായി, സര്‍ക്കാരിന് വിജയം!!കശ്മീരിന്റെ പ്രത്യേക പദവി ഇനിയില്ല, സംവരണ വിഭജന ബില്ലും പാസായി, സര്‍ക്കാരിന് വിജയം!!

English summary
amit shah on kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X