കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ധീരവനിത....സുഷമയുടെ വിയോഗത്തില്‍ അനുശോചിച്ച് അമിത് ഷാ!!

Google Oneindia Malayalam News

ദില്ലി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുഷമയുടെ മരണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണെന്ന് അമിത് ഷാ പറഞ്ഞു. സുഷമയുടെ വീട്ടില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അമിത് ഷാ. രാജ്യത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ച മന്ത്രിയായിരുന്നു സുഷമയെന്ന് അമിത് ഷാ പറഞ്ഞു. അവരുടെ നഷ്ടം വലിയൊരു വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് നികത്താനാവാത്തതാണെന്നും അമിത് ഷാ പറഞ്ഞു.

സുഷമയുടെ വിയോഗം ബിജെപിയുടെ മാത്രം നഷ്ടമല്ല, ദേശീയ രാഷ്ട്രീയത്തിന്റെയും വലിയ നഷ്ടമാണെന്ന് ഷാ പറയുന്നു. രാഷ്ട്രീയ അന്തരീക്ഷത്തിന് ചുറ്റും തെളിഞ്ഞ നിന്ന് നക്ഷത്രമായിരുന്നു സുഷമ. ഒരുപാട് സംഭാവനകള്‍ അവര്‍ സമൂഹത്തിന് നല്‍കിയിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രിയായിരുന്നപ്പോഴോ, പ്രതിപക്ഷ നേതാവായിരുന്നപ്പോഴോ, എല്ലായപ്പോഴും അവര്‍ മികച്ച നിന്നു. രാജ്യം സുഷമയുടെ സേവനങ്ങളെ എക്കാലവും ഓര്‍മിക്കുമെന്ന് ഷാ വ്യക്തമാക്കി.

sushma

അതേസമയം പ്രതിപക്ഷ, ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സുഷമയുടെ മരണത്തില്‍ അനുശോചിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സോണിയാ സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിന് കത്തയച്ചിട്ടുണ്ട്. കത്തില്‍ മരണത്തില്‍ അഗാധമായ ദു:ഖമുണ്ടെന്ന് സോണിയ കുറിച്ചിട്ടുണ്ട്. ലോധി റോഡ് ശ്മശാനത്തിലാണ് സുഷമയുടെ മൃതദേഹം അടക്കം ചെയ്തത്. സൗദി അറേബ്യയില്‍ നിന്ന് രക്ഷപ്പെട്ട് സൈനബ് ബി സുഷമയുടെ മരണത്തില്‍ പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം | Morning News Focus | Oneindia Malayalam

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സുഷമയ്ക്ക് ആദരാഞ്ജലി അര്‍പ്പികത്കാന്‍ ബിജെപി ആസ്ഥാനത്ത് എത്തി. 2015ല്‍ പാകിസ്താനില്‍ നിന്ന് സുഷമയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ത്യയിലെത്തിയ ഗീതയും മരണത്തില്‍ അനുശോചിച്ചു. ഇവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനും എത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്, സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ എന്നിവരും മരണത്തില്‍ അനുശോചിച്ചു. പ്രതിപക്ഷ നിരയിലെ എല്ലാ പാര്‍ട്ടികളും സുഷമയുടെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് അറിയിച്ചിട്ടുണ്ട്.

English summary
amit shah says country always remember sushma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X